അഡ്വ.സെബാസ്റ്റ്യന്‍ പോളിന് സസ്പന്‍ഷന്‍. ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷനില്‍ നിന്നുമാണ് സസ്പന്റ് ചെയ്തത്. അഭിഭാഷക മാധ്യമ തര്‍ക്ക വിഷയങ്ങളില്‍ മാധ്യമങ്ങളെ അനുകൂലിച്ചു സംസാരിച്ചതിനാണ് നടപടി.
ഹൈക്കോടതി അഡ്വ.അസോസിയേഷനാണ് നടപടി എടുത്തത്. അടിയന്തിര നിര്‍വാഹക സമിതി യോഗത്തിലായിരുന്നു തീരുമാനം.

അഡ്വ.സെബാസ്റ്റ്യന്‍ പോളിന് സസ്പന്‍ഷന്‍. ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷനില്‍ നിന്നുമാണ് സസ്പന്റ് ചെയ്തത്. അഭിഭാഷക മാധ്യമ തര്‍ക്ക വിഷയങ്ങളില്‍ മാധ്യമങ്ങളെ അനുകൂലിച്ചു സംസാരിച്ചതിനാണ് നടപടി. ഹൈക്കോടതി അഡ്വ.അസോസിയേഷനാണ് നടപടി എടുത്തത്. അടിയന്തിര നിര്‍വാഹക സമിതി യോഗത്തിലായിരുന്നു തീരുമാനം.
മാധ്യമ അഭിഭാഷക തര്‍ക്കത്തില്‍ അഭിഭാഷക അഴിഞ്ഞാട്ടത്തിനെതിരെ സെബാസ്റ്റ്യന്‍ പോള്‍ ശക്തമായ നിലാപാടായിരുന്നു എടുത്തത്. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ കോടതി വിലക്കിനെതിരെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്കിന്’ ഒരുങ്ങണമെന്നു വരെ സെബാസ്റ്റ്യന്‍ പോള്‍ കഴിഞ്ഞ ദിവസം പറഞ്ഞത് വാര്‍ത്തയായിരുന്നു.

കോടതിമുറികളില്‍ നിശബ്ദമായ ഒത്തുകളികള്‍ അരങ്ങേറുകയാണെന്നും അതിനെതിരെ ശക്തമായ നടപടി കൊള്ളണമെന്നും പോള്‍ മാധ്യമങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. കോടതിയില്‍ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടര്‍ന്നാല്‍ കോടതി പരിപാടികളും അഭിഭാഷക സംഘടനകളുടെ വാര്‍ത്തകളും മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി ബഹിഷ്‌കരിക്കണമെന്നു പോലും മുന്‍ എം.പിയും അഭിഭാഷകനും കൂടിയായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു.

ഒരു അഭിഭാഷകന്‍ ഒരു സ്ത്രീയെ സന്ധ്യാസമയത്ത് നടുറോഡില്‍ കടന്നുപിടിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതാണ് അഭിഭാഷക-മാധ്യമ പ്രശ്‌നങ്ങളുടെ തുടക്കം.
പീഡന വിഷയത്തില്‍ പൊലീസ് കേസെടുത്തു. എന്നാല്‍ പൊലീസിനെതിരെ അഭിഭാഷക അസോസിയേഷന്‍ പ്രമേയം ഇറക്കാനൊരുങ്ങിയെങ്കിലും അതില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. ഇത് വാര്‍ത്തയായതോടെയാണ് അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നിലവിട്ട് പെരുമാറിയതും കോടതിയില്‍ അപ്രഖ്യാപിത മാധ്യമ വിലക്ക് വന്നതും.