തലശ്ശേരി: അധ്യാപികയുടെ മര്‍ദനയേറ്റ് രണ്ടാം ക്ലാസുകാരന്‍ ആസ്പത്രിയില്‍. തലശ്ശേരി മമ്പറം ഇംഗ്ലീഷ് മീഡിയം രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി അഞ്ചരക്കണ്ടി കൊയനാട് സംസത്തില്‍ കെ.പി. ഷക്കീറിന്റെയും റുഖ്‌സിനയുടെയും മകന്‍ റയാന്‍(ഏഴ്) നാണ് പരിക്കേറ്റത്.

കുട്ടിയെ തലശ്ശേരി ഇന്ധിരാഗാന്ധി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൈ എല്ലിന് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ശാസ്ത്രക്രിയ നടത്തിയിട്ടുണ്ട്. വെള്ളിയാഴ്ച്ച ഉച്ചക്കാണ് കുട്ടിക്ക് മര്‍ദമേറ്റത്. സംഭവത്തില്‍ രക്ഷിതാക്കള്‍ ചൈല്‍സ് ലൈനിനും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.