Connect with us

crime

ഒളിവിലായിരുന്ന സെസി സെവ്യര്‍ കീഴടങ്ങി

Published

on

വ്യാജ രേഖയുപയോഗിച്ച് അഭിഭാഷകയായി പ്രവര്‍ത്തിച്ചതു കണ്ടെത്തിയപ്പോള്‍ ഒളിവില്‍ പോയ സെസി സേവ്യര്‍ ആലപ്പുഴ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. മാസങ്ങളായി പൊലീസ് തിരയുന്നുണ്ടെങ്കിലും സെസിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒരു തവണ കോടതി പരിസരത്ത് എത്തിയെങ്കിലും പൊലീസ് സാന്നിധ്യം മനസ്സിലാക്കി കടന്നുകളഞ്ഞിരുന്നു. മറ്റൊരാളുടെ റജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചാണ് സെസി എന്റോള്‍ ചെയ്തതായി രേഖയുണ്ടാക്കിയത്. നേരത്തെ കോടതി കമ്മിഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യോഗ്യത രേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്ന ഇവര്‍ക്കെതിരെ അഭിലാഷ് സോമന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പരീക്ഷ ജയിക്കാതെയും എന്‍ റോള്‍ ചെയ്യാതെയും കോടതിയേയും സഹഅഭിഭാഷകരെയും കബളിപ്പിച്ച് രണ്ടര വര്‍ഷമായി സെസി ആലപ്പുഴയില്‍ പ്രാക്ടീസ് ചെയ്തിരുന്നതായാണ് പരാതി. ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച് ലൈബ്രറിയനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ല്‍ ആണ് സെസി ബാര്‍ അസോസിയേഷന്‍ അംഗത്വം നേടിയത്. രണ്ടര വര്‍ഷത്തോളമായി ജില്ലാ കോടതിയില്‍ ഉള്‍പ്പെടെ കോടതി നടപടികളില്‍ പങ്കെടുക്കുകയും ഒട്ടേറെ കേസുകളില്‍ അഭിഭാഷക കമ്മിഷനായി പോകുകയും ചെയതിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് പരാതിയില്‍ ആവിശ്യപ്പെട്ടിരുന്നു.

crime

തിരുവനന്തപുരത്ത് ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ സംഘര്‍ഷം; 4 പേര്‍ക്ക് കുത്തേറ്റു, 3 പേര്‍ കസ്റ്റഡിയില്‍

പരിക്ക് ഗുരുതരമായതിനാല്‍ ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.

Published

on

ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റു. ഇന്നലെ രാത്രി കഴക്കൂട്ടത്തെ ബാര്‍ റെസ്റ്റോറന്‍റിലാണ് സംഭവം.

അക്രമ സംഭവത്തില്‍ മൂന്നുപേരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുക്കുറിച്ച്‌ കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്ബുലിപ്പാട് ജിനോ (36), കല്ലമ്ബലം ഞാറയില്‍ കോളം കരിമ്ബുവിള വീട്ടില്‍ അനസ് (22) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

കുത്തേറ്റ് പരിക്കേറ്റ ഷാലുവിന് ശ്വാസകോശത്തിലും, സൂരജിന് കരളിനും ആണ് പരിക്ക്. പരിക്ക് ഗുരുതരമായതിനാല്‍ ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. മറ്റു രണ്ടു പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഷാലുവും സൂരജും അപകട നില തരണം ചെയ്തെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മദ്യലഹിയിലുണ്ടായ തര്‍ക്കമാണോ സംഘര്‍ഷത്തിന് കാരണമായതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

crime

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

Published

on

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് ആണ് പിടിയിലായത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും ഇയാള്‍ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു.

മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറിലാണ് പ്രതി കടന്നു കളഞ്ഞതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് വിവരം കര്‍ണാടക പൊലീസിന് കൈമാറുകയായിരുന്നു. മുംബൈയില്‍ നിന്നും ഒറ്റയ്ക്ക് വാഹനം ഓടിച്ച് എത്തി പ്രതി മോഷണം നടത്തി കടന്നുകളയുകയായിരുന്നു എന്നാണ് സൂചന.

കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ കഴിഞ്ഞ ദിവസമായിരുന്നു മോഷണം നടന്നത്. ഒരു കോടിയോളം മൂല്യമുള്ള സ്വര്‍ണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വീടിന്റെ പിന്‍ഭാഗം അടുക്കള ഭാഗത്തെ ജനല്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കള്ളന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

 

Continue Reading

crime

കെ.കെ. രമയുടെ പേരില്‍ വ്യാജ വീഡിയോ; പരാതി നല്‍കി

തന്നെ വ്യക്തിപരമായും രാഷ്ട്രീയമായും അപമാനിക്കാന്‍ വേണ്ടി തയ്യാറാക്കിയ വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നും വീഡിയോ തയ്യാറാക്കിയവര്‍ക്കെതിരെയും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നടപടി വേണമെന്നും കെ.കെ. രമ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Published

on

ഏപ്രില്‍ 17ന് തൃക്കാക്കര എം.എല്‍.എ ഉമ തോമസിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ എഡിറ്റ് ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിച്ചെന്ന് കാണിച്ച് വടകര എം.എല്‍.എ കെ.കെ. രമ പരാതി നല്‍കി.

തന്നെ വ്യക്തിപരമായും രാഷ്ട്രീയമായും അപമാനിക്കാന്‍ വേണ്ടി തയ്യാറാക്കിയ വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നും വീഡിയോ തയ്യാറാക്കിയവര്‍ക്കെതിരെയും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നടപടി വേണമെന്നും കെ.കെ. രമ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജക്കെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങളില്‍ യു.ഡി.എഫിന്റെ നയം വിശദീകരിക്കാനും തങ്ങള്‍ക്കെതിരെയും ഇത്തരം വ്യക്തി അധിക്ഷേപങ്ങള്‍ നടക്കുന്നുണ്ട് എന്ന് പറയാനുമായിരുന്നു ഏപ്രില്‍ 16ന് യു.ഡി.എഫ് വനിത എം.എല്‍.എമാര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.

കെ.കെ. ശൈലജക്കെതിരെ മാത്രമല്ല ആര്‍ക്കെതിരെയും നടക്കുന്ന വ്യക്തി അധിക്ഷേപങ്ങളും അംഗീകരിക്കാനാകില്ലെന്നും കെ.കെ രമയും ഉമ തോമസും വ്യക്തമാക്കിയിരുന്നു. ഈ വാര്‍ത്ത സമ്മേളനത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ മാത്രമെടുത്ത് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ് എന്നാണ് ഇപ്പോള്‍ കെ.കെ രമ പരാതിപ്പെട്ടിട്ടുള്ളത്. ഇത് തന്നെ വ്യക്തിപരമായും രാഷ്ട്രീയമായും അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അവരുടെ പരാതിയില്‍ പറയുന്നു.

Continue Reading

Trending