ജമ്മുകാശ്മീരിലെ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയാണ് ലിബറേഷന്‍ ഫ്രന്റ് നേതാവ് യാസിന്‍ മാലിക്ക് ജമ്മു കശ്മീര്‍ പൊലീസിന്റെ കസ്റ്റഡിയിലായത്. മൈസുമയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട മാലിക്കിനെ കോത്തിബാഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ വിഘടനവാദികള്‍ക്കുള്ള സുരക്ഷ ഇന്ത്യ നേരെത്തെ എടുത്ത് കളഞ്ഞിരുന്നു. മാലിക്കിന് പുറമെ ജമാഅത്തെ ഇസ്ലാമി നേതാക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് വിഷയത്തില്‍ പ്രതികരണവുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി രംഗത്തെത്തി

അതേസമയം ജമ്മുകശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് മാത്രമേ സ്വത്ത് വകയില്‍ അവകാശമുള്ളുവെന്ന് വ്യക്തമാക്കുന്ന ആര്‍ട്ടിക്കിള്‍ 35 എ എടുത്തു കളയണം എന്ന കേസ് സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ ഇരിക്കെയാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തിരുക്കുന്നത്.