X

എസ്.എഫ്.ഐ ആള്‍മാറാട്ടം; സി.പി.എം അന്വേഷണം

കാട്ടാക്കട കോളേജിലെ എസ്.എഫ്.ഐ ആള്‍മാറാട്ടത്തില്‍ സി.പി.എം. അന്വേഷണം. ഡി.കെ മുരളി, എസ്. പുഷ്പലത എന്നീ രണ്ടംഗ കമ്മീഷനാണ് സി.പി.എം നേതാക്കള്‍ക്ക് പങ്കുണ്ടോ എന്നതടക്കം അന്വേഷിക്കും. ആള്‍മാറാട്ടത്തില്‍ പങ്കില്ലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അരുവിക്കര എം.എല്‍.എ ജി.സ്റ്റീഫനും കാട്ടാക്കട എം.എല്‍.എ ഐ.ബി സതീഷും പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നു.

കോളേജ് പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജുവാണ് ഒന്നാം പ്രതി. എസ്.എഫ്.ഐ നേതാവ് വിശാഖിനെ രണ്ടാം പ്രതിയാക്കി. കേരള സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പരാതിയിലാണ് കാട്ടാക്കട പൊലീസിന്റെ നടപടി.

സംഭവത്തെക്കുറിച്ച് പഠിച്ച് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ രജിസ്ട്രാറെ ചുമലതപ്പെടുത്തിയിട്ടുണ്ട്. സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ് മാറ്റിവെയ്‌ക്കേണ്ടി വന്നതു മൂലമുള്ള സാമ്പത്തിക നഷ്ടം ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കും. ഇത് എങ്ങനെ വേണമെന്ന് രജിസ്ട്രാര്‍ ശുപാര്‍ശ ചെയ്യും. സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലര്‍മാരുടെ പട്ടിക മരവിപ്പിക്കും.

സര്‍വകലാശാല അധികൃതര്‍ എല്ലാ കോളേജുകളുമായും ബന്ധപ്പെട്ട് തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ ആരൊക്കെയാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തൂ. കാട്ടാക്കട കോളേജില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച എ.എസ് അനഘയക്ക് പകരം ആള്‍മാറാട്ടം നടത്തി എസ്.എഫ്.ഐ ഏരിയ സെക്രട്ടറി വിശാഖിന്റെ പേര് സര്‍വകലാശാലയെ അറിയിച്ചതാണ് കേസ്.

webdesk13: