X
    Categories: keralaNews

ശഫീഖ്, അസ്ഹര്‍; രണ്ട് യൂത്ത്‌ലീഗ് പ്രവര്‍ത്തകരെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയിട്ട് 11 വര്‍ഷം

അഷ്‌റഫ് എഡ്‌നീര്‍
ശഫീഖ്_അസ്ഹർ
മരിക്കാത്ത ഓർമ്മകളുടെ പതിനൊന്നാണ്ട്…
പോലീസ് സംഘ് പരിവാർ ക്രൂരതയുടെ നടുക്കുന്ന ഓർമ്മകളുമായി ഒരു നവംബർ 15 കൂടി കടന്ന് വന്നിരിക്കുകയാണ്.
കാസർകോടിന്റെ ഹരിത രാഷ്ട്രീയത്തെ സ്നേഹിക്കുന്നവരുടെ ഹൃദയത്തെ വല്ലാണ്ട് നൊമ്പരപ്പെടുത്തിയ 2009 ലെ നവംബർ പതിനഞ്ചിനിങ്ങോട്ട് ഞങ്ങളുടെ ഹൃദയതുടിപ്പും,ആവേശവുമായി നിലകൊള്ളുന്ന ശഫീഖും, അസ്ഹറും ഓരോ മുസ്‌ലിം ലീഗ് പ്രവർത്തകരുടെയും പതറാത്ത വീര്യത്തിന്റെയും നെഞ്ചുറപ്പിന്റെയും പ്രതീകങ്ങളാണ്.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് ശേഷം മുസ്ലിം ലീഗിന്റെ അമരത്തെത്തിയ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്കും, പി കെ കുഞ്ഞാലികുട്ടി സാഹിബിനും ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി കാസർകോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് സ്വീകരണം ഒരുക്കിയിരുന്നു.സംഘാടകരുടെ കണക്ക്കൂട്ടലുകളെ തെറ്റിച്ച്കൊണ്ടുള്ള വൻജന സഞ്ചയമാണ് പരിപാടിയിലേക്ക് അന്ന് ഒഴുകിയെത്തിയത്.
ഇത് കണ്ട് വിറളിപൂണ്ടത് കാസർകോട്ടെ സംഘ് പരിവാരങ്ങളെ മാത്രമല്ല, അവരുടെ ചിന്തകളുംപേറി നടന്ന അന്നത്തെ ജില്ലാ പോലീസ് ചീഫിന്റെ മനസ്സ് കൂടിയായിരുന്നു.
സുഹൃത്തുക്കളോടൊപ്പം പ്രിയ നേതാക്കളെ കാണാൻ എത്തിയ ശഫീഖിനെ രാക്ഷസ രൂപം പൂണ്ട എസ്.പി രാംദാസ് പോത്തൻ ഒരു പ്രകോപനമേതുമില്ലാതെയാണ് വെടിയുതിർത്ത് തീർത്തത്.
അസ്വസ്ഥതകളും, നൊമ്പരങ്ങളും സമ്മാനിച്ച നിമിശങ്ങളെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും നാടിനെ കലാപഭൂമിയാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു പറ്റം സംഘ് പരിവാർ ഗുണ്ടകൾ മുതലാക്കിയതിലൂടെ വീണ്ടും ഒരു കൊലപാതകം അരങ്ങേറി കറന്തക്കാട്ടിൽ വെച്ച് ആരിക്കാടി സ്വദേശി മുഹമ്മദ് അസ്ഹറിനെ കൂടി വെട്ടി കൊലപ്പെടുത്തി.സംഘി മനസ്സുള്ള ജില്ലാ പോലീസ് മേധാവിയും സംഘ്പരിവാർ ഗുണ്ടകളും കൂടി നിമിഷ നേരംകൊണ്ട് ഇല്ലാതാക്കിയത് രണ്ട് കുടുംബങ്ങളുടെ അത്താണിയും പ്രതീക്ഷയുമായിരുന്ന വിലപ്പെട്ട ജീവനുകളെയാണ്.
നാട്ടുകാർക്കും, കുടുംബത്തിനും ഒരു പോലെ പ്രയങ്കരരായിരുന്ന ഇരു യുവാക്കളുടെ വേർപാട് സംഘടനക്കും, സമൂഹത്തിനും സൃഷ്ടിച്ച വേദനയും, നഷ്ടവും അളവറ്റതാണ്.
ഹരിതസംഘചേതനയുടെ നേരിന്റെ പാന്ഥാവിൽ നിന്നും പുഞ്ചിരിയോടെ മാഞ്ഞ് പോയ ശഫീഖിന്റെയും, അസ്ഹറിന്റെയും ഖബറിടം നാഥൻ പ്രകാശപൂരിതമാക്കട്ടെ.
പ്രിയപ്പെട്ട ശഫീഖ് അസ്ഹർ നിങ്ങളുടെ ഓർമ്മകൾ തീജ്വാലയായി അവസാന നാളുകൾ വരെ മുസ്ലിം ലീഗ് പ്രവർത്തകരുടെ മനസ്സിലുണ്ടാവും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: