X
    Categories: main stories

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു; നമ്മള്‍ വിജയിക്കും-പരാജയം സമ്മതിക്കില്ലെന്ന് വീണ്ടും ട്രംപ്

വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കില്ലെന്ന സൂചന നല്‍കി വീണ്ടും ഡൊണാള്‍ ട്രംപ്. അദ്ദേഹത്തിന്റെ പുതിയ ട്വീറ്റിലാണ് നിലപാട് വ്യക്തമാക്കിയത്. ‘തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു. നമ്മള്‍ വിജയിക്കും’-ഇതാണ് ട്രംപിന്റെ പുതിയ ട്വീറ്റ്.

കഴിഞ്ഞ ദിവസം ട്രംപിന്റെ പ്രസംഗത്തിലെ ചില വരികള്‍ പരാജയം സമ്മതിക്കുന്നതിന്റെ സൂചനയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈറ്റ്ഹൗസില്‍ കോവിഡ് വാക്‌സിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ചില പരാമര്‍ശങ്ങള്‍ നടത്തിയത്. നാളെ ആരുടെ ഭരണമാണെന്ന് ആര്‍ക്കറിയാം? ആരുടെ ഭരണമാണ് ഭാവിയിലെന്ന് കാലം നിശ്ചയിക്കും-ഇതായിരുന്നു ട്രംപിന്റെ വാക്കുകള്‍. ഇത് പരാജയം അംഗീകരിക്കുന്നതിന്റെ സൂചനയാണ് എന്നാണ് വിലയിരുത്തപ്പെട്ടത്.

എന്നാല്‍ ഇത് പൂര്‍ണമായും തള്ളുന്നതാണ് ട്രംപിന്റെ പുതിയ ട്വീറ്റ്. നമ്മള്‍ വിജയിക്കുമെന്ന് തന്നെയാണ് ഇപ്പോഴും അദ്ദേഹം അനുയായികളോട് പറയുന്നത്. അതിനിടെ യുഎസില്‍ ട്രംപ് അനുകൂലികള്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടു എന്നാരോപിച്ച് വ്യാപകമായി റാലികള്‍ നടത്തുന്നുണ്ട്. ട്രംപിന്റെ പിടിവാശിക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ നേരത്തെ രംഗത്ത് വന്നിരുന്നു. അട്ടിമറി നടന്നുവെന്ന ട്രംപിന്റെ ആരോപണം കോടതികള്‍ തള്ളുകയും ചെയ്തിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: