X
    Categories: gulfNews

യുഎഇയില്‍ കൂടുതല്‍ പ്രഫഷണല്‍ ജോലിക്കാര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ചു

ദുബായ്: യുഎഇയില്‍ കൂടുതല്‍ വിഭാഗങ്ങളിലുള്ള പ്രഫഷണലുകള്‍ക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ റസിഡന്‍സി വിസ അനുവദിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.

പിഎച്ച്ഡിയുള്ളവര്‍, എല്ലാ ഡോക്ടര്‍മാരും, കംപ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ്, പ്രോഗ്രാമിങ്, ഇലക്ട്രിസിറ്റി, ബയോ ടെക്‌നോളജി എന്നീ വിഭാഗങ്ങളിലുള്ള എഞ്ചിനീയര്‍മാര്‍, അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്ന് 3.8ല്‍ കൂടുതല്‍ സ്‌കോര്‍ ലഭിച്ചവര്‍ എന്നിവര്‍ക്കാണ് ഗോള്‍ഡന്‍ റസിഡന്‍സി വിസ കിട്ടുക.

കൂടാതെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, വൈറല്‍ എപ്പിഡമോളജി എന്നിവയില്‍ ബിരുദമുള്ളവര്‍ക്കും യുഎഇയിലെ ഹൈസ്‌ക്കൂളിലെ ഉന്നത വിജയികള്‍ക്കും അവരുടെ കുടുംബത്തിനും ഗോള്‍ഡന്‍ വിസ ലഭിക്കും.

web desk 1: