Connect with us

main stories

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു; നമ്മള്‍ വിജയിക്കും-പരാജയം സമ്മതിക്കില്ലെന്ന് വീണ്ടും ട്രംപ്

നമ്മള്‍ വിജയിക്കുമെന്ന് തന്നെയാണ് ഇപ്പോഴും അദ്ദേഹം അനുയായികളോട് പറയുന്നത്.

Published

on

വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കില്ലെന്ന സൂചന നല്‍കി വീണ്ടും ഡൊണാള്‍ ട്രംപ്. അദ്ദേഹത്തിന്റെ പുതിയ ട്വീറ്റിലാണ് നിലപാട് വ്യക്തമാക്കിയത്. ‘തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു. നമ്മള്‍ വിജയിക്കും’-ഇതാണ് ട്രംപിന്റെ പുതിയ ട്വീറ്റ്.

https://twitter.com/realDonaldTrump/status/1327978710809661440?s=20

കഴിഞ്ഞ ദിവസം ട്രംപിന്റെ പ്രസംഗത്തിലെ ചില വരികള്‍ പരാജയം സമ്മതിക്കുന്നതിന്റെ സൂചനയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈറ്റ്ഹൗസില്‍ കോവിഡ് വാക്‌സിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ചില പരാമര്‍ശങ്ങള്‍ നടത്തിയത്. നാളെ ആരുടെ ഭരണമാണെന്ന് ആര്‍ക്കറിയാം? ആരുടെ ഭരണമാണ് ഭാവിയിലെന്ന് കാലം നിശ്ചയിക്കും-ഇതായിരുന്നു ട്രംപിന്റെ വാക്കുകള്‍. ഇത് പരാജയം അംഗീകരിക്കുന്നതിന്റെ സൂചനയാണ് എന്നാണ് വിലയിരുത്തപ്പെട്ടത്.

എന്നാല്‍ ഇത് പൂര്‍ണമായും തള്ളുന്നതാണ് ട്രംപിന്റെ പുതിയ ട്വീറ്റ്. നമ്മള്‍ വിജയിക്കുമെന്ന് തന്നെയാണ് ഇപ്പോഴും അദ്ദേഹം അനുയായികളോട് പറയുന്നത്. അതിനിടെ യുഎസില്‍ ട്രംപ് അനുകൂലികള്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടു എന്നാരോപിച്ച് വ്യാപകമായി റാലികള്‍ നടത്തുന്നുണ്ട്. ട്രംപിന്റെ പിടിവാശിക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ നേരത്തെ രംഗത്ത് വന്നിരുന്നു. അട്ടിമറി നടന്നുവെന്ന ട്രംപിന്റെ ആരോപണം കോടതികള്‍ തള്ളുകയും ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലപാട് മാറ്റി സിപിഎം; സ്വകാര്യ സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ അനുമതി

അതേസമയം സി.പി.ഐയുടെ എതിര്‍പ്പ് തുടരുകയാണ്.

Published

on

സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍. മുന്‍ നിലപാടുകളൊക്കെ കാറ്റില്‍പറത്തിയാണ് ഈ തീരുമാനം. യു.ഡി.എഫ് ഭരിക്കുന്ന് കാലത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കെതിരെ എസ്.എഫ്.ഐ അക്രമ സമരം നടത്തിയിരുന്നു. അതേസമയം സി.പി.ഐയുടെ എതിര്‍പ്പ് ഇപ്പോഴും തുടരുകയാണ്. എ.ഐ.എസ്.എഫും പ്രക്ഷോഭത്തിനിറങ്ങുമെന്നാണ് പറയുന്നത്. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് മന്ത്രിസഭാ തീരുമാനം.

2016 ജനുവരി 29ന് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ സര്‍വ്വകലാശാലകളെ ക്ഷണിച്ചുകൊണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള വിദ്യാഭ്യാസ സമ്മേളനത്തിന് കോവളത്ത് എത്തിയ ടി.പി ശ്രീനിവാസനെ അന്ന് സമരത്തിനിറങ്ങിയ എസ്.എഫ്.ഐക്കാര്‍ ആക്രമിച്ചിരുന്നു.

എന്നാല്‍ പഴയ നിലപാട് കഴിഞ്ഞ വര്‍ഷം സി.പി.എം തിരുത്തുകയായിരുന്നു.

Continue Reading

kerala

കിളിയൂര്‍ ജോസിന്റെ കൊലപാതകത്തിനു പിന്നില്‍ സാത്താന്‍ സേവയെന്ന് ഡോ. വി ജോര്‍ജ് മാത്യു

സാത്താനെ പ്രീതിപ്പെടുത്താനാണ് പ്രജിന്‍ ജോസിനെ കൊലപ്പെടുത്തിയതെന്നും പ്രജിന്റെ മുറിയില്‍ കണ്ടത് ബ്ലാക്ക് മാജിക്കിന്റെ വസ്തുക്കള്‍ അല്ലെന്നും ജോര്‍ജ് മാത്യു പറഞ്ഞു.

Published

on

കിളിയൂര്‍ ജോസിന്റെ കൊലപാതകത്തിനു പിന്നില്‍ സാത്താന്‍ സേവയെന്ന് പാരാസൈക്കോളജിസ്റ്റ് ഡോ. വി ജോര്‍ജ് മാത്യു. സാത്താനെ പ്രീതിപ്പെടുത്താനാണ് പ്രജിന്‍ ജോസിനെ കൊലപ്പെടുത്തിയതെന്നും പ്രജിന്റെ മുറിയില്‍ കണ്ടത് ബ്ലാക്ക് മാജിക്കിന്റെ വസ്തുക്കള്‍ അല്ലെന്നും ജോര്‍ജ് മാത്യു പറഞ്ഞു.

പ്രജിന്റെ മുറിയല്‍ നിന്ന് കണ്ടെത്തിയ വസ്തുക്കള്‍ സൂചിപ്പിക്കുന്നത് സാത്താന്‍ സേവയാണെന്നും വരച്ച ചിത്രങ്ങളും രൂപങ്ങളും സാത്താന്‍ സേവയെന്നതാണ് തെളിയിക്കുന്നതെന്നും ജോര്‍ജ് മാത്യു പറഞ്ഞു. സിനിമാ പഠനത്തിനായി കൊച്ചിയിലെത്തിയപ്പോള്‍ ലഭിച്ച ബന്ധങ്ങളാവാം ഇതിനു പിന്നിലെന്നും സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി അഞ്ചിനാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. വെള്ളറട സ്വദേശി ജോസി(70)നെ മകന്‍ പ്രജിന്‍ (28) കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊവിഡിനെ തുടര്‍ന്ന് പ്രജിന്‍ ചൈനയിലെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാതെ നാട്ടില്‍ മടങ്ങിയെത്തുകയായിരുന്നു. പിന്നീട് സിനിമാ പഠനത്തിനു വേണ്ടി പ്രജിന്‍ കൊച്ചിയിലെത്തിയത്. കൊച്ചിയില്‍നിന്നും തിരികെ വന്നശേഷം മകനില്‍ കാര്യമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയെന്നാണ് അമ്മ പറഞ്ഞിരുന്നു.

2014ലാണ് പ്രജിന്‍ മെഡിക്കല്‍ പഠനത്തിനായി ചൈനയിലെത്തുന്നത്. കൊച്ചിയിലെ ഒരു ഏജന്‍സി വഴി ചൈനയില്‍ പോയെങ്കിലും കൊവിഡ് കാലത്ത് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പ്രജിന്‍ നാട്ടിലെത്തി. അവസാന വര്‍ഷ പരീക്ഷയ്ക്ക് അടയ്ക്കാനിരുന്ന ഫീസ് ഏജന്‍സി വഴി അടച്ചെങ്കിലും അത് കോളേജിന് ലഭിച്ചില്ലെന്ന കാരണത്താല്‍ പ്രജിന് പരീക്ഷയെഴുതാനും സാധിച്ചില്ല. ഏജന്‍സിക്ക് എതിരെ ഡിജിപിക്കും എസ്പിക്കും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പ്രജിന്‍ പരാതിയും നല്‍കിയിരുന്നു.

കൊച്ചിയില്‍ നിന്നും സിനിമാ പഠനം കഴിഞ്ഞെത്തിയ പ്രജിനില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയെന്നും മുറിയില്‍ നിന്നും ഓം പോലെയുള്ള ശബ്ദം കേള്‍ക്കുമായിരുന്നുവെന്നും അമ്മ പറഞ്ഞിരുന്നു. കൊലപാതകത്തിനു ശേഷമാണ് ബ്ലാക്ക് മാജിക് ആണെന്നത് അറിഞ്ഞതെന്നും അവര്‍ പറഞ്ഞു.

രാത്രികാലങ്ങളില്‍ ഇരുവരെയും വീടിനു പുറത്താക്കി വീട് പൂട്ടുക, അച്ഛനെ മര്‍ദ്ദിക്കുകയും അച്ഛനെ കഴുത്തിന് പിടിച്ച് ചുമരോട് ചേര്‍ത്ത് ഉയര്‍ത്തി നിര്‍ത്തുക തുടങ്ങി ശാരീരികമായും മാനസികമായും പ്രജിന്‍ നിരന്തരം ഉപദ്രവിച്ചുവെന്ന് അമ്മ വെളിപ്പെടുത്തിയിരുന്നു.

 

 

Continue Reading

kerala

പനമരം പഞ്ചായത്ത് പ്രസിഡന്റിനെതിരായ പരാമര്‍ശം; സിപിഎമ്മിന്റെ വംശീയ അധിക്ഷേപത്തെ ചെറുക്കും: പി.എം.എ സലാം

”ഇത്തരം പ്രവണത തുടരുന്ന സി.പി.എം നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി തയ്യാറാകണം”

Published

on

പനമരം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുസ്ലിംലീഗിന്റെ പ്രതിനിധി ലക്ഷ്മിക്കെതിരെ സി.പി.എം ജില്ലാ കമ്മിറ്റി അംഗം എ.എൻ പ്രഭാകരൻ നടത്തിയ വംശീയ അധിക്ഷേപ പ്രസംഗം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കാലങ്ങളായി സി.പി.എം തുടരുന്ന വർഗീയ പ്രചാരണത്തിന്റെ തുടർച്ചയാണിതെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഒരാളെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാക്കിയതിൽ മുസ്ലിംലീഗിനെ അഭിനന്ദിക്കുന്നതിന് പകരം അതിനെ വർഗീയമായി കണ്ട് മുസ്ലിംകൾക്കിടയിൽ ചേരിതിരിവുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഈ വർഗീയ പ്രചാരണത്തെ പാർട്ടി ശക്തമായി ചെറുക്കും. ഇത്തരം പ്രവണത തുടരുന്ന സി.പി.എം നേതാക്കൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ആ പാർട്ടി തയ്യാറാകണം.

മുസ്ലിംലീഗിന്റെ ഏറ്റവും അഭിനന്ദനാർഹമായ ഒരു തീരുമാനത്തെയാണ് കുടുസ്സായ ചിന്തയോടെ രാഷ്ട്രീയ നേട്ടത്തിനായി പുരോഗമന പാർട്ടി എന്ന് സ്വയം വിശേഷിപ്പിക്കുന്ന സി.പി.എം ഉപയോഗിക്കുന്നത്. ഈ വംശീയ അധിക്ഷേപത്തെ പാർട്ടി രാഷ്ട്രീയമായും നിയമപരമായും നേരിടും. കുറച്ച് കാലമായി സി.പി.എം നാട്ടിൽ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഇത്. മതേതര കേരളത്തോടുള്ള വെല്ലുവിളിയാണെന്നും കേരളം ഒറ്റക്കെട്ടായി ഈ വംശീയ അധിക്ഷേപത്തിനെതിരെ രംഗത്ത് വരണമെന്നും പി.എം.എ സലാം പറഞ്ഞു.

Continue Reading

Trending