വാഷിങ്ടണ്‍: യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ജോര്‍ജിയ സംസ്ഥാനത്ത് വീണ്ടും വോട്ടെണ്ണിയപ്പോള്‍ വിജയിച്ചത് ജോ ബൈഡന്‍ തന്നെ. ട്രംപിന്റെ ആവശ്യപ്രകാരമാണ് ജോര്‍ജിയയില്‍ വീണ്ടും വോട്ടെണ്ണിയിരുന്നത്.

ജോര്‍ജിയ സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ വെബ്‌സൈറ്റിലാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായ വിവരം അറിയിച്ചത്. റിപ്പബ്ലിക്കന്മാരുടെ കോട്ടയായ ജോര്‍ജിയയില്‍ ബൈഡന്‍ ജയിച്ചത് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു.

മൂന്ന് ദശാബ്ദത്തിന് ശേഷമാണ് ജോര്‍ജിയയില്‍ ഒരു ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജയിക്കുന്നത്. 1996ല്‍ ബില്‍ ക്ലിന്റനാണ് അവസാനമായി ഇവിടെ ജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി. ജോര്‍ജിയയില്‍ 16 ഇലക്ടോറല്‍ വോട്ടുകളാണ് ഉള്ളത്. തെരഞ്ഞെടുപ്പില്‍ ഇതുവരെ 306 ഇലക്ടോറല്‍ വോട്ടുകളാണ് ബൈഡന്‍ നേടിയത്. ട്രംപ് 232 ഉം.