വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ ജോബൈഡന്‍ ഭരണകൂടം. ബ്രിട്ടന്‍, ബ്രസീല്‍, അയര്‍ലാന്റ്, യൂറോപ്പിലെ രാജ്യങ്ങള്‍ എന്നിവിടങ്ങളിലുള്ള അമേരിക്കന്‍ പൗരന്‍മാരല്ലാത്തവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്ന് വൈറ്റ്ഹൗസ് അധികൃതര്‍ അറിയിച്ചു.

കൊവിഡ് പുതിയ വകഭേദം അമേരിക്കയില്‍ സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ പൊളിച്ചെഴുതുന്ന തീരുമാനങ്ങളാണ് അധികാരമേറ്റ് ആദ്യദിനങ്ങളില്‍ ബൈഡന്‍ ഭരണകൂടം സ്വീകരിക്കുന്നത്.

മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുന്നതോടൊപ്പം മറ്റുരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അമേരിക്കയില്‍ ക്വാറന്റീനും നിര്‍ബന്ധമാക്കിയിരുന്നു. അടുത്തമാസത്തോടെ കൊവിഡ് മരണനിരക്ക് അഞ്ച് ലക്ഷത്തോളമാകുമെന്നും ശക്തമായ നിയന്ത്രണങ്ങള്‍ വേണമെന്നും ബൈഡന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കി.