കൊച്ചി: പുലി വരുന്നേ പുലി എന്നത് ഓര്‍മപ്പെടുത്തുന്ന തരത്തിലാണ് സോളാര്‍ കേസില്‍ പിണറായി സര്‍ക്കാരിന്റെ നടപടിയെന്ന് ഹൈബി ഈഡന്‍ എം.പി പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് കൃത്യമായി എത്തുന്ന പുലിയായി സോളാര്‍കേസ് മാറുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിചെയ്ത തട്ടിപ്പ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഒരാളെ മുന്‍നിര്‍ത്തി പിണറായി സര്‍ക്കാര്‍ കളിക്കുന്ന രാഷ്ട്രീയം ലജ്ജാകരമെന്നും ഹൈബി പ്രതികരിച്ചു

തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതുനിമിഷവും പ്രതീക്ഷിക്കവെ സി.ബി.ഐ അന്വേഷണംപ്രഖ്യാപിച്ചത് സ്വര്‍ണകടത്തും അഴിമതിയും സ്വജനപക്ഷപാതവും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടാനാനുള്ള രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം പറഞ്ഞു.