തിരുവനന്തപുരം: ഇടതുമുന്നണിയുടേയത് അടിപ്പാവാട രാഷ്ട്രീയമാണെന്നും രാഷ്ട്രീയമായി അധ:പതിച്ചിരിക്കുകയാണെന്നും ആര്‍.എസ്.പി നേതാവ് ഷിബുബേബി ജോണ്‍. സംസ്ഥാന സര്‍ക്കാരിനെ സിബിഐയെ പോലുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്നവര്‍ക്ക് കേന്ദ്ര ഏജന്‍സികളോട് ഇപ്പോള്‍ വലിയ വിശ്വാസവും ബഹുമാനവുമാണ്. സോളാര്‍ ലൈംഗിക പീഡന കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടസംഭവത്തില്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫിനെ തകര്‍ക്കാന്‍ സിപിഎം-ബിജെപി ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ അന്വേഷണം. ആയിരക്കണക്കിന് നിവേദനങ്ങള്‍ ലഭിച്ചിട്ടും പൊതുജന ആവശ്യമുയര്‍ന്നിട്ടും വാളയാറിലെ പിഞ്ചുകുട്ടികളുടെ കൊലപാതകം സി.ബി.ഐയെ ഏല്‍പ്പിക്കാന്‍ മടിക്കുന്ന പിണറായി സര്‍ക്കാര്‍ സോളാര്‍ കേസില്‍ പരാതിയ്ക്കാരിയുടെ കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ സി.ബി.ഐയ്ക്ക് വിടാന്‍ തയാറായതിനെയും ഷിബുബേബി ജോണ്‍ വിമര്‍ശിച്ചു.