ഐഎസ്എല്ലില്‍ ബംഗളൂരു എഫ്‌സ-ഒഡിഷ മത്സരം സമനിലയില്‍. എട്ടാം മിനിറ്റില്‍ ഡിയഗോ മ്യൂറിഷോ ഒഡിഷക്കായി ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് 82 ാം മിനിറ്റില്‍ എറിക് പാര്‍ഥാലു ബംഗളൂരുവിനായും സ്‌കോര്‍ നേടി. ഇതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.

13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഒഡിഷ 11ാം സ്ഥാനത്താണ്. തുടര്‍ച്ചയായ പരാജയങ്ങളേറ്റു വാങ്ങിയ ഒഡിഷയ്ക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാലെ നോക്കൗട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്താനാവൂ.

അതേസമയം ശക്തരായ ബംഗളുരുവാകട്ടെ കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണം പരാജയപ്പെടുകയും രണ്ടെണ്ണത്തില്‍ സമനില വഴങ്ങുകയും ചെയ്തു. പോയിന്റ് പട്ടികയില്‍ 7ാം സ്ഥാനത്താണ് ബംഗളൂരു.