Connect with us

Indepth

പുറത്ത് പറയേണ്ടെന്ന് പറഞ്ഞു’; സി.ബി.ഐ റിപ്പോര്‍ട്ട് കിട്ടിയിട്ടും പുറത്തുവിട്ടില്ല ഉമ്മന്‍ചാണ്ടി

ഇപ്പോള്‍ മാധ്യമങ്ങളിലുടെ വിവരം പുറത്തേക്ക് വരുമ്പോഴാണ് പ്രതിപക്ഷ നേതാക്കള്‍ പോലും ഇക്കാര്യം അറിയുന്നത്.

Published

on

സോളാര്‍ പീഡനകേസിലെ സിബിഐ കണ്ടെത്തല്‍ അടങ്ങിയ റിപ്പോര്‍ട്ട് 10 മാസം മുമ്പ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചിരുന്നുവെന്ന് സൂചന. എന്നാല്‍ ഒന്നും പുറത്ത് പറയേണ്ടെന്ന് ചൂണ്ടികാട്ടി ആ റിപ്പോര്‍ട്ട് അദ്ദേഹം അഭിഭാഷകനില്‍ നിന്നും വാങ്ങി എവിടേക്കോ മാറ്റുകയായിരുന്നുവെന്നാണ് വിവരം.

ഇപ്പോള്‍ മാധ്യമങ്ങളിലുടെ വിവരം പുറത്തേക്ക് വരുമ്പോഴാണ് പ്രതിപക്ഷ നേതാക്കള്‍ പോലും ഇക്കാര്യം അറിയുന്നത്. റിപ്പോര്‍ട്ട് ഇടതുപക്ഷത്തിനെതിരെ ആയുധമാക്കാമായിരുന്നിട്ടും അദ്ദേഹം പുറത്ത് വിടാതിരിക്കുകയായിരുന്നു.

എന്നാല്‍ അദ്ദേഹം മരിച്ചതിന് ശേഷവും കുടുംബത്തെ വേട്ടയാടാന്‍ ശ്രമിച്ചവരോട് യാതൊരു സഹിഷ്ണുതയും കാണിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. റിപ്പോര്‍ട്ട് ഇന്ന് സഭയില്‍ ഉന്നയിക്കും. സോളാര്‍ പീഡനകേസില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കെ ബി ഗണേഷ് കുമാര്‍, ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് സിബിഐ പറയുന്നത്.

പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതി ചേര്‍ക്കുകയായിരുന്നെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരി ജയിലില്‍ കിടക്കുമ്പോള്‍ എഴുതിയ കത്ത് ഗണേഷ്‌കുമാര്‍ കൈവശപ്പെടുത്തിയെന്നാണ് സിബിഐ പറയുന്നത്. ശരണ്യ മനോജും ഈ മൊഴി ആവര്‍ത്തിച്ചിരുന്നു. പീഡനകേസുമായി മുന്നോട്ട് പോകാന്‍ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണ് എന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.’

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ളത് കോടികള്‍; കാരുണ്യ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു

42 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിലാണ് പ്രതിസന്ധി

Published

on

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു. കുടിശികയായി സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ളത് കോടികളാണ്. സംസ്ഥാനത്തെ 400 ആശുപത്രികളാണ് താല്‍ക്കാലികമായി പദ്ധതി ഉപപേക്ഷിക്കുന്നത്. ഒരു വര്‍ഷമായി കുടിശ്ശിക ലഭിക്കുന്നില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍ അറിയിച്ചു. ഒക്ടോബര്‍ 1 മുതലാണ് പദ്ധതി ഉപേക്ഷിക്കുന്നത്.

350 കോടിയോളം രൂപ കുടിശ്ശികയുള്ളതില്‍ 104 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുവദിച്ചത്. 42 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിലാണ് പ്രതിസന്ധി. കുടിശ്ശികയായി കിട്ടാനുള്ള 350 കോടി ഇനിയും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഒക്‌ബോര്‍ ഒന്ന് മുതല്‍ പിന്മാറാന്‍ കേരള പ്രൈവറ്റ്‌ ഹോസ്പിറ്റല്‍ അസോസിയേഷന്‍ തീരുമാനമെടുത്തിരുന്നു.

മിക്ക ആശുപത്രികള്‍ക്കും ഒരു വര്‍ഷം മുതല്‍ 6മാസം വരെയുള്ള പണം കിട്ടാനുണ്ട്. 14 കോടി രൂപ കുടിശ്ശിക കിട്ടാത്തത് ഈ മാസം 26 മുതല്‍ കാരുണ്യ സഹായം ലഭ്യമാക്കില്ലെന്ന് എന്നറിയിച്ച് പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബോര്‍ഡ് വെച്ചുകഴിഞ്ഞു. തീരുമാനത്തില്‍ നിന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ പിന്മാറാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തിരമായി 104 കോടി അനുവദിച്ചത്.

പക്ഷെ, കുടിശ്ശിക മുഴുവന്‍ തീര്‍ക്കാതെ തീരുമാനത്തില്‍ പുനരാലോചന ഇല്ലെന്ന് കെപിഎച്ച്എ വ്യക്തമാക്കി. സമയബന്ധിതമായി കുടിശ്ശിക തീര്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ പലതവണ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും കെപിഎച്ച്എ ചൂണ്ടിക്കാട്ടുന്നു.

Continue Reading

Indepth

പുതുക്കിയ അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ 16ന്

ഇന്നലെ വൈകിട്ട് 5 വരെ സ്വീകരിച്ച അപേക്ഷകള്‍ കണക്കിലെടുത്ത് പുതുക്കിയ അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ 16ന് www.sec.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും

Published

on

തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള അവസരം ശനിയാഴ്ച അവസാനിച്ചു. ഇന്നലെ വൈകിട്ട് 5 വരെ സ്വീകരിച്ച അപേക്ഷകള്‍ കണക്കിലെടുത്ത് പുതുക്കിയ അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ 16ന് www.sec.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരുകള്‍ നീക്കം ചെയ്തും പുതിയ അപേക്ഷകരെ ഉള്‍പ്പെടുത്തിയും വോട്ടര്‍പട്ടിക ശുദ്ധീകരിക്കുന്നതിനു വേണ്ടിയാണ് ഇന്നലെ വരെ അപേക്ഷ സ്വീകരിച്ചത്.

പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞതായി കമ്മീഷന്റെ അറിയിപ്പു വന്ന ശേഷമേ ഇനി അപേക്ഷിക്കാനാകൂ. ഉപതെരഞ്ഞെടുപ്പുകള്‍ വന്നാല്‍ ആ വാര്‍ഡുകളിലേക്കു മാത്രമായി പുതിയ അപേക്ഷകള്‍ സ്വീകരിച്ച് വോട്ടര്‍ പട്ടിക പുതുക്കും.

Continue Reading

Indepth

രണ്ട് വര്‍ഷത്തിനിടെ കണ്ണൂരില്‍ മാത്രം കുട്ടികള്‍ക്ക് നേരെ 465 തെരുവുനായ ആക്രമണം

വസവും 30 കുട്ടികള്‍ക്ക് തെരുവ് നായകളുടെ കടിയേല്‍ക്കുന്നുണ്ടെന്നാണ് സമീപകാലത്തെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്

Published

on

തെരുവുനായ പ്രശ്‌നം ഗുരുതരമെന്ന് സുപ്രീംകോടതിയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സത്യവാങ്മൂലം. ദിവസവും 30 കുട്ടികള്‍ക്ക് തെരുവ് നായകളുടെ കടിയേല്‍ക്കുന്നുണ്ടെന്നാണ് സമീപകാലത്തെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2 വര്‍ഷത്തിനിടെ കണ്ണൂരില്‍ മാത്രം 465 കുട്ടികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.

2021 ജനുവരി മുതല്‍ 2023 ജൂലൈ വരെയുള്ള കണക്കാണ് രേഖാമൂലം നല്‍കിയത്. തെരുവുനായ ശല്യത്തിനെതിരായ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ജില്ലാ പഞ്ചായത്തിന്റെ മറുപടി സത്യവാങ്മൂലം.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പരിധിയില്‍ 23,666 തെരുവ് നായ്ക്കളുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതിന് പുറമെ 48,055 വളര്‍ത്തുനായ്ക്കളുമുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറെ ഉദ്ധരിച്ചാണ് കണക്കുകള്‍ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തെരുവുനായ്ക്കളുടെ ജീവനെക്കാള്‍ വലുത് മനുഷ്യന്റെ ജീവനാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

തെരുവുനായ്ക്കളുടെ കടിയേറ്റ കുട്ടികളില്‍ പലരുടെയും പരിക്ക് ഗുരുതരമായിരുന്നു. 11 വയസുകാരന് നിഹാലിന് ജീവന്‍ നഷ്ടപ്പെട്ട കാര്യവും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. അപകടകാരികളായ തെരുവ് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ജില്ലാ പഞ്ചായത്തിന്റെ സത്യവാങ്മൂലം.

അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മൂന്നംഗ വിദഗ്ധ സമിതി രൂപീകരിക്കാവുന്നതാണ്. തദ്ദേശസ്ഥാപനത്തിന്റെ മേധാവി, പൊതുആരോഗ്യവകുപ്പ്, മൃഗക്ഷേമ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ അടങ്ങുന്ന സമിതി രൂപീകരിക്കണമെന്നാണ് ജില്ലാ പഞ്ചായത്ത് മുന്നോട്ട് വെക്കുന്ന നിര്‍ദേശം.

Continue Reading

Trending