2020ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം യുഎസ് സ്‌കോട്ടിഷ് എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റുവര്‍ട്ടിന്. ഷഗ്ഗി ബെയിന്‍ എന്ന ആദ്യ നോവലിനാണ് പുരസ്‌കാരം. ബുക്കര്‍ സമ്മാനം ലഭിക്കുന്ന രണ്ടാമത് സ്‌കോട്ടിഷ് എഴുത്തുകാരനാണ് നാല്‍പത്തിനാലുകാരനായ സ്റ്റുവര്‍ട്ട്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെയായിരുന്നു പ്രഖ്യാപനം. അമ്പതിനായിരം പൗണ്ട് ആണ് പുരസ്‌കാരത്തുക. നൊബേല്‍ സമ്മാനത്തിന് ശേഷമുള്ള ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണ് ബുക്കര്‍.

ഡഗ്ലസ് സ്റ്റുവാര്‍ട്ടിന്റെ ആദ്യനോവലാണ് ഷഗ്ഗീ ബെയിന്‍. 80കളില്‍ ജീവിച്ച ഒരാണ്‍കുട്ടിയുടെ ജീവിത പ്രതിസന്ധികളെക്കുറിച്ചാണ് നോവല്‍ പറയുന്നത്. വാര്‍ത്ത അതീവ സന്തോഷം നല്‍കുന്നുവെന്നും പുരസ്‌കാരം മരണപ്പെട്ടുപോയ തന്റെ മാതാവിന് സമര്‍പ്പിക്കുന്നുവെന്ന് ഡഗ്ലസ് പ്രതികരിച്ചു.