Connect with us

main stories

യു എസ് സെനറ്റ് തിരികെ പിടിച്ച് റിപ്പബ്ലിക്കന്‍സ്, ട്രംപ് അധികാരത്തിലേക്ക്

277 ഇലക്ടറല്‍ വോട്ട് നേടിയാണ് ട്രംപിന്റെ മുന്നേറ്റം.

Published

on

അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസിനെ പരാജയപ്പെടുത്തി ട്രംപ് അധികാരത്തിലേക്ക്. 277 ഇലക്ടറല്‍ വോട്ട് നേടിയാണ് ട്രംപിന്റെ മുന്നേറ്റം. 226 ഇലക്ടറല്‍ വോട്ടുകളാണ് കമല ഹാരിസ് നേടിയത്. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടി. ജെഡി വാന്‍സ് വൈസ് പ്രസിഡന്റാകും.

അമേരിക്കന്‍ ചരിത്രത്തില്‍ തോല്‍വിക്ക് ശേഷം തിരിച്ചെത്തുന്ന രണ്ടാമത്തെ പ്രസിഡന്റായി 78കാരനായ ഡോണള്‍ഡ് ട്രംപ് മാറുന്നു.

വിജയ സന്തോഷം പങ്കുവെക്കാന്‍ ട്രംപ് ഫ്ളോറിഡയിലേയ്ക്ക് തിരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ ട്രംപ് ഉടന്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

അതേസമയം, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസ് ഇന്ന് അനുയായികളെ അഭിസംബോധന ചെയ്യില്ല. വ്യാഴാഴ്ച കമല ഹാരിസ് തന്റെ അണികളെ അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമായ സ്വിംഗ് സ്റ്റേറ്റുകളില്‍ മുന്നേറാന്‍ സാധിച്ചതോടെ ട്രംപിന് വീണ്ടും അധികാരത്തില്‍ കയറാന്‍ തുണക്കുകയായിരുന്നു. അരിസോന, നെവാഡ, ജോര്‍ജിയ, നോര്‍ത്ത് കാരോലൈന, പെന്‍സില്‍വേനിയ, മിഷിഗന്‍, വിസ്‌കോന്‍സെന്‍ എന്നിവയാണ് സ്വിങ് സ്റ്റേറ്റുകള്‍.

സര്‍വേ ഫല പ്രകാരം ഇവിടെ കമലയും ട്രംപും ഒപ്പത്തിനൊപ്പം ആണെന്നാണ് വിലയിരുത്തിയിരുന്നത്.

kerala

‘സംസ്ഥാന സര്‍ക്കാര്‍ വീടുകളില്‍ മീറ്റര്‍ ഘടിപ്പിച്ചാണ് കവര്‍ച്ച നടത്തുന്നത്’: കെ സി വേണുഗോപാല്‍ എംപി

സംസ്ഥാന സര്‍ക്കാര്‍ കുറുവ സംഘത്തെ പോലെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Published

on

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ എംപി. സംസ്ഥാന സര്‍ക്കാര്‍ കുറുവ സംഘത്തെ പോലെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ജനങ്ങല്‍ക്ക് പെന്‍ഷന്‍ സമയത്തിന് കിട്ടുന്നില്ലെന്നും വിലക്കയറ്റമാണെന്നും അതിനിടെ ഇടിത്തീ പോലെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വീടുകളില്‍ മീറ്റര്‍ ഘടിപ്പിച്ചാണ് കവര്‍ച്ച നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ എങ്ങോട്ടാണ് പോകുന്നത് എന്ന് മനസിലാവുന്നില്ലെന്നും സര്‍ക്കാരിന്റെ ധൂര്‍ത്തിന് യാതൊരു കുറവുമില്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ പ്രയാസങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുകയാണ്െന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും വയനാട് ദുരന്ത വിഷയത്തില്‍ കാര്യക്ഷമമായ നിലപാട് എടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

‘കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോള്‍ കൃത്യമായ കണക്ക് വേണം’; സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

കണക്കുകള്‍ ശരിയല്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ ഓഡിറ്റിംഗ് നടക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു.

Published

on

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട കണക്കുകളില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. കണക്കുകള്‍ ശരിയല്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ ഓഡിറ്റിംഗ് നടക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. അവസാന ഓഡിറ്റ് റിപ്പോര്‍ട്ട് കൈവശമുണ്ടോയെന്ന് ചോദിച്ച ഹൈക്കോടതി ഹാജരാക്കാനും നിര്‍ദേശിച്ചു.

എസ്ഡിആര്‍എഫില്‍ ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണെന്ന് ഹൈക്കോടതിയെ അറിയിച്ച സര്‍ക്കാറിനോട് 677ലെ എത്ര ചെലവഴിക്കണമെന്ന് നിങ്ങള്‍ക്കറിയില്ലെയെന്ന് ഹൈക്കോടതി ആരാഞ്ഞു. ആരെയാണ് വിഡ്ഢികളാക്കാന്‍ നോക്കുന്നതെന്നും കോടതി ചോദിച്ചു.

677 കോടി അതോറിറ്റിയുടെ കൈവശമില്ലയെന്നും കണക്കുകള്‍ കൈവശമില്ലാത്തത് കൊണ്ടാണ് കേന്ദ്രസഹായം തേടേണ്ടി വരുന്നതെന്ന് കോടതി പറഞ്ഞു. കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോള്‍ കൃത്യമായ കണക്ക് വേണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ഹൈക്കോടതി പറഞ്ഞു.

ഓഡിറ്റിംഗ് പോലും കൃത്യമല്ലെന്ന് കോടതി സര്‍ക്കാരിനോട് പറഞ്ഞു. പരസ്പരം കുറ്റപ്പെടുത്തുന്നത് നിര്‍ത്താനും ദുരന്തത്തില്‍പെട്ടവരെ കൂടി അപമാനിക്കുന്ന തരത്തില്‍ നിലപാട് സ്വീകരിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.

എസ്ഡിആര്‍എഫില്‍ ബാക്കിയുള്ള 677 കോടി രൂപയില്‍ വ്യക്തത വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. വ്യക്തത വരുത്താന്‍ വ്യാഴാഴ്ച വരെ സാവകാശം നല്‍കി. കൃത്യമായ കണക്കുകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി. എസ്.ഡി.ആര്‍.എഫ് ഫണ്ടിലെ നീക്കിയിരുപ്പ്, വിനിയോഗിച്ച തുക, ആവശ്യമായ തുക എന്നിവ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

Continue Reading

kerala

ശബരിമലയില്‍ ദിലീപിന്റെ വിഐപി ദര്‍ശനം; ഭക്തര്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

Published

on

ശബരിമലയില്‍ നടന്‍ ദിലീപിന് വിഐപി പരിഗണനയില്‍ ദര്‍ശനം അനുവദിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഭക്തര്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി.

വിഐപി ദര്‍ശനം നിയന്ത്രിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി പറഞ്ഞു. ഹരിവരാസനം സമയത്ത് പരമാവധി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനാണ് ശ്രമിക്കേണ്ടതെന്നും കോടതി പറഞ്ഞു. സന്നിധാനത്തെത്തിയ ദിലീപിന്റെ എല്ലാ സിസിടിവി ദൃശ്യങ്ങളും ഇന്നുതന്നെ പെന്‍ഡ്രൈവില്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.

സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അയ്യപ്പ ദര്‍ശനത്തിന് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്നാണ് ഹൈക്കോടതിയുടെ മുന്‍കാല ഉത്തരവ്.

 

Continue Reading

Trending