X

“ഇ.വി.എമ്മില്‍ ഇപ്പോഴും സംശയമുണ്ട്”; പ്രതികരണവുമായി ശരത്പവാര്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി എന്‍.സി.പി നേതാവ് ശരത്പവാര്‍. ജനങ്ങള്‍ക്ക് ഇ.വി.എമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ടതുപോലെയാണെന്ന് ശരത് പവാര്‍ പറഞ്ഞു.

ജനങ്ങളുടെ തീരുമാനം ഞങ്ങള്‍ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ പവാര്‍ ഇ.വി.എമ്മില്‍ ജനങ്ങള്‍ക്ക് ഇപ്പോഴും സംശയമുണ്ടെന്നും വ്യക്തമാക്കി. ഇ.വിഎമ്മിലുള്ള ജനങ്ങള്‍ക്കുള്ള യാഥാര്‍ത്ഥ്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. രാജീവ് ഗാന്ധിയുടെ സമയത്ത് കോണ്‍ഗ്രസ് നന്നായി പ്രവര്‍ത്തിച്ചു. ആ സമയത്ത് തെരഞ്ഞെടുപ്പില്‍ ആരും സംശമുയര്‍ത്തിയിരുന്നില്ല. അതേ അവസ്ഥ തന്നെയായിരുന്നു അടല്‍ ബിഹാരി വാജ്‌പേയി അധികാരത്തിലെത്തിയപ്പോഴും. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. ജനങ്ങള്‍ പൂര്‍ണമായും ഇ.വി.എമ്മിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്ത് രംഗത്തെത്തിക്കഴിഞ്ഞു. അത് സത്യമാണെന്നും ശരത് പവാര്‍ പറഞ്ഞു.

അതേസമയം, മമത ബാനര്‍ജിയും പ്രതികരണവുമായി രംഗത്തെത്തി. വിജയികള്‍ക്ക് അഭിനന്ദങ്ങള്‍ നേരുന്നുവെന്ന് മമത പറഞ്ഞു. ‘എല്ലാ പരാജിതരും പരാജിതരല്ല, വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍’മമത ബാനര്‍ജി പറഞ്ഞു. ഫലം പൂര്‍ണ്ണമായും പുറത്തുവരികയും വിവിപാറ്റുമായി ഒത്തുപോകുകയും ചെയ്താല്‍ തെരഞ്ഞെടുപ്പ് ഫലം ഞങ്ങള്‍ ജനങ്ങളുമായി വിലയിരുത്തുമെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

chandrika: