X

പെരുന്നാള്‍ ദിനത്തില്‍ ഷാര്‍ജ പൊലീസിന് 28,824 ഫോണ്‍ കോളുകള്‍

ഷാര്‍ജ: പെരുന്നാള്‍ ദിനത്തില്‍ വിവിധ ആവശ്യങ്ങളും സന്ദേശങ്ങളുമായി ഷാര്‍ജ പൊലീസിന് 25,824 ഫോണ്‍ കോളുകള്‍ ലഭിച്ചു. കുറ്റകൃത്യങ്ങള്‍, ഗതാഗത തടസ്സങ്ങള്‍, അന്വേഷണങ്ങള്‍ തുടങ്ങിയവയുമായാണ് ഇത്രയും കോളുകള്‍ ഷാര്‍ജ പൊലീസിനെ തേടിയെത്തിയത്.

മുഴുവന്‍ ഫോണ്‍ കോളുകളും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറുകയും യഥാസമയം പരിഹാരം കാണുകയും ചെയ്തു. ഏത് അടിയന്തിര സാഹചര്യങ്ങളിലും 999 എന്ന നമ്പറില്‍ വിളിക്കാവുന്നതാണെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.പൊതുജന സേവനവും സുരക്ഷയുമാണ് പൊലീസ് എന്നും മുന്നോട്ടുവെക്കുന്നത്. പൊതുജനങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നതിലും അവരുടെ ക്ഷേമം കാംക്ഷിക്കുന്നതിലും ഗള്‍ഫ് നാടുകളിലെ പൊലീസ് എന്നും ലോകതലത്തില്‍തന്നെ മാതൃകയാണ്.

webdesk11: