X

ജീവിതം തുടങ്ങിയത് മരം അളവുകാരനായി,അഭിനയ സുല്‍ത്താനായി മടക്കം

മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946 ല്‍ കോഴിക്കോട് ജില്ലയിലെ ജില്ലയിലെ പള്ളിക്കണ്ടിയില്‍ ജനിച്ച മാമുക്കോയ വളര്‍ന്നു വന്നത് വലിയ ജീവിത സാഹചര്യങ്ങളിലൂടെയാണ്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ചതിനാല്‍ ജ്യേഷ്ഠന്‍ സംരക്ഷിച്ചു. കോഴിക്കോട് എം. എം. ഹൈസ്‌കൂളില്‍ പത്താംക്ലാസ് വരെ പഠനം. പഠനകാലത്തു തന്നെ സ്‌കൂളില്‍ നാടകം സംഘടിപ്പിക്കുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. മാമുക്കോയ. കോഴിക്കോട് ജില്ലയിലെ തന്നെ കല്ലായിയില്‍ മരം അളക്കലായിരുന്നു തൊഴില്‍.മരത്തിനു നമ്പറിടുക, ക്വാളിറ്റി നോക്കുക, അളക്കുക എന്നിവയെല്ലാത്തിലും വിദഗ്ധധനായി. നാടകവും കല്ലായിലെ മരമളക്കല്‍ ജോലിയും അദ്ദേഹം ഒരുമിച്ചുകൊണ്ടുപോയി. കോഴിക്കോട് ഭാഗത്തെ നിരവധി നാടകസിനിമാക്കാരുമായി സൗഹൃദത്തിലായി. സുഹൃത്തുക്കള്‍ ചേര്‍ന്ന് നാടകം സിനിമയാക്കാമെന്ന് തീരുമാനിച്ചു. നിലമ്പൂര്‍ ബാലനെ സംവിധായകനാക്കി ഉണ്ടാക്കിയ അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷമാണ് ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം.

നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഗഫൂര്‍ക്കാ, പെരുമഴക്കാലത്തിലെ അബ്ദു, ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, കീലേരി അച്ചു, സന്ദേശം എന്ന ചിത്രത്തിലെ കെ. ജി. പൊതുവാള്‍, ചന്ദ്രലേഖയിലെ പലിശക്കാരന്‍, കളിക്കളത്തിലെ പോലീസുകാരന്‍ ,ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ജമാല്‍ ,ഒപ്പത്തിലെ സെക്യൂരിറ്റി ക്കാരന്‍ എന്നിവ. മാമുക്കോയ നായകനായ ചിത്രമാണ് കോരപ്പന്‍ ദ ഗ്രേറ്റ് എന്നിങ്ങനെ ശ്രദ്ദ നേടിയ കഥാപത്രങ്ങളാണ്.

webdesk11: