kerala
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത ചൊവ്വാഴ്ച വരെയാണ് മുന്നറിയിപ്പ്.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കിയിലും ഞായറാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ചൊവ്വാഴ്ച കാഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ഇന്ന് വൈകുന്നേരം 05.30 വരെ 0.2 മുതല്‍ 0.3 മീറ്റര്‍ വരെയും; ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ) ജില്ലകളില്‍ രാത്രി 11.30 വരെ 0.2 മുതല്‍ 0.5 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.6 മുതല്‍ 0.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്
മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.
kerala
മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവം; യുവതിയുടെ മൊഴി പുറത്ത്
കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നും ഇക്കാര്യം കുടുംബാംഗങ്ങളോട് മറച്ചുവെച്ചുവെന്നും യുവതി മൊഴി നല്കി.

പത്തനംതിട്ട മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവത്തില്‍ യുവതിയുടെ മൊഴി പുറത്ത്. കുഞ്ഞ് കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിച്ചു. തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്ന് യുവതി മൊഴി നല്കി. കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നും ഇക്കാര്യം കുടുംബാംഗങ്ങളോട് മറച്ചുവെച്ചുവെന്നും യുവതി മൊഴി നല്കി.
കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. പൊക്കിള്‍കൊടി യുവതി തന്നെ മുറിച്ച് നീക്കി. ശേഷം കുഞ്ഞിനെ ശുചിമുറിയില്‍ വെച്ചു. മൃതശരീരം ചേമ്പിലയില്‍ പൊതിഞ്ഞ് അയല്‍ വീടിന്റെ പരിസരത്ത് വെച്ചതും യുവതി തന്നെയാണ്. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം നാളെ നടക്കും.
kerala
കണ്ണൂരിലെ തെരുവുനായ ആക്രമണം; 56 പേര്‍ക്ക് പരിക്ക്; നായയെ ചത്ത നിലയില്‍ കണ്ടെത്തി
കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷന് തുടങ്ങിയ സ്ഥലങ്ങളില്‍ നായ ആളുകളെ ആക്രമിച്ചത്.

കണ്ണൂരില്‍ നിരവധി പേരെ കടിച്ച് പരിക്കേല്പിച്ച തെരുവുനായ ചത്ത നിലയില്‍. ഇന്ന് കണ്ണൂര്‍ നഗരത്തില്‍ എട്ടു മണിക്കൂറോളം നേരം ഭീതി പരത്തിയ നായ 56 പേരെയാണ് കടിച്ചത്. കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷന് തുടങ്ങിയ സ്ഥലങ്ങളില്‍ നായ ആളുകളെ ആക്രമിച്ചത്.
ഇന്ന് വൈകീട്ടാണ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്. എസ്.ബി.ഐ ജീവനക്കാരന് രജീഷ് (39), എറണാകുളം സ്വദേശി രവികുമാര്‍ (40), കണ്ണപുരത്തെ ശ്രീലക്ഷ്മി (22), കുറുവ വട്ടക്കുളത്തെ അജയകുമാര്‍ (60), വാരം സ്വദേശി സുഷില്‍ (30), പ്ലസ് വണ്‍ വിദ്യാര്‍ഥി നീര്‍ക്കടവിലെ അവനീത് (16), ഫോര്‍ട്ട് റോഡ് ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരന് കൂത്തുപറമ്പിലെ സിബിന്(32), മുഴപ്പിലങ്ങാട് സ്വദേശി അബ്ദുല്‍നാസര്‍(63), തളിപ്പറമ്പിലെ ഗണേഷ് കുമാര്‍ (55), കാങ്കോലിലെ വിജിത്ത് (33), തമിഴ്നാട് ചിന്നസേലം സ്വദേശി ഭാഗ്യരാജ് (35), കാഞ്ഞങ്ങാട്ടെ നന്ദന (21), മണിക്കടവിലെ ജിനോ (46) മുണ്ടേരിയിലെ റാഷിദ (22), അഞ്ചരക്കണ്ടിയിലെ റജില്‍ (19), കൂത്തുപറമ്പിലെ സഹദേവന് (61), കീഴറയിലെ ഹമീദ് (70), രാമന്തളിയിലെ പവിത്രന് (71), കടമ്പൂരിലെ അശോകന് (60), നായാട്ടുപാറ സ്വദേശി സീന (52)
കൂത്തുപറമ്പിലെ മനോഹരന് (66), പുതിയതെരുവിലെ വിജിന (37), കൊട്ടിയൂരിലെ സാജു (65) തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്. ഇവര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. ഭൂരിഭാഗം പേര്‍ക്കും കാലിനാണ് കടിയേറ്റത്. കാലത്ത് പരാക്രമം തുടങ്ങിയ നായ് ഉച്ചകഴിഞ്ഞും പലയിടങ്ങളിലായി സഞ്ചരിച്ച് യാത്രികരെ കടിച്ചു കീറുകയായിരുന്നു.
kerala
തിരൂരില്‍ 9 മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; മാതാവും രണ്ടാനച്ഛനും പിടിയില്‍
സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ കീര്‍ത്തന, രണ്ടാനച്ഛന് ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ സെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം തിരൂരില്‍ ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റ മാതാവും രണ്ടാനച്ഛനും പിടിയില്‍. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ കീര്‍ത്തന, രണ്ടാനച്ഛന് ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ സെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്നാട് സ്വദേശികളാണ്. കുഞ്ഞിനെ വളര്‍ത്തണം എന്ന ഉദ്ദേശത്തോടെയാണ് വാങ്ങിയതെന്ന് പിടിയിലായവര്‍ പറഞ്ഞു.
-
News2 days ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
kerala3 days ago
സംസ്ഥാനത്ത് മഴ ശക്തമാകുന്നു: 5 ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്
-
kerala3 days ago
കഴുത്തിൽ കുരുക്കിട്ടു, അനസ്തേഷ്യ നൽകിയതിന് പിന്നാലെ പൂച്ച ചത്തു; നാദിർഷയുടെ പരാതിയിൽ പെറ്റ് ഹോസ്പിറ്റലിനെതിരെ കേസ്
-
kerala3 days ago
തിരുവനന്തപുരത്ത് ബ്രിട്ടന്റെ യുദ്ധവിമാനത്തിന് അടിയന്തര ലാന്‍ഡിങ്ങ്
-
kerala2 days ago
കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
gulf17 hours ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
kerala3 days ago
ഇടത് സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കണം; സാംസ്കാരിക നായകമാരുടെ സംയ്ക്ത പ്രസ്താവന
-
News2 days ago
‘ശക്തമായ തെളിവുകളുണ്ട്’: ഇസ്രാഈലിന്റെ ആക്രമണത്തിന്റെ ഉത്തരവാദിത്തം യുഎസിനാണെന്ന് ഇറാന്