kerala
പ്രഫ. കടവനാട് മുഹമ്മദ് നിര്യാതനായി: ഇന്ന് എം.ഇ.എസ് എല്ലാ സ്ഥാപനങ്ങള്‍ക്കു അവധി
നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് എം.ഇ.എസ്സിന്റെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

പൊന്നാനി: എം.ഇ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫസര്‍ കടവനാട് മുഹമ്മദ്(77) നിര്യാതനായി.
ചരിത്രാധ്യാപകനും എഴുത്തുകാരനും വാഗ്മിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന പൊന്നാനി പുല്ലോണത്ത് അത്താണി ‘കാഡ്ബ്രോസി’ല്‍ പ്രഫസര്‍ കടവനാട് മുഹമ്മദ് ഹൃദയാഘാതത്തെ തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 9.30ഓടെ ആയിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് 5മണിക്ക് കടവനാട് പൂക്കൈതക്കടവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. 1945 മെയില്‍ പൊന്നാനി നഗരത്തിന് സമീപമുള്ള കടവനാട് ദേശത്ത് ജനിച്ച അദ്ദേഹം 1967ല്‍ ഫാറൂഖ് കോളജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും 1969ല്‍ അലിഗര്‍ മുസ്ലിം യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. മുന്‍മന്ത്രി പി.കെ അബ്ദുറബ്ബ് ഉള്‍പ്പടെ നിരവധി പ്രമുഖര്‍ സഹപാഠികളാണ്.1970 മുതല്‍ നീണ്ട 30 കൊല്ലം പൊന്നാനി എം.ഇ.എസ് കോളജില്‍ അധ്യാപകനായി.
2000ല്‍ ചരിത്ര വിഭാഗം തലവനായി വിരമിച്ചു. എണ്‍പതുകളില്‍ സജീവ രാഷ്ട്രീയത്തിലും തൊണ്ണൂറുകളില്‍ സജീവമായി എഴുത്തിലും ശ്രദ്ധേയനായി. 1988 മുതല്‍ 1995 വരെ പൊന്നാനി നഗരസഭ കൗണ്‍സിലര്‍ ആയിരുന്നു.പ്രമുഖ പത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ചിരിയും ചിന്തയും ഇടകലര്‍ന്ന ലേഖനങ്ങള്‍ വായനക്കാരെ വല്ലാതെ ആകര്‍ഷിച്ചു. 2000ല്‍ വിരമിച്ചത് മുതല്‍ 13 കൊല്ലം പൊന്നാനി എം.ഇ.എസ് കോളജിന്റെ സെക്രട്ടറിയായി. 2013 മുതല്‍ 2017 വരെ കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗമായിരുന്നു. എം.ഇ.എസില്‍ വിവിധ പദവികള്‍ വഹിച്ച അദ്ദേഹം ഈ വര്‍ഷം ആദ്യമാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.ഭാര്യ:ഫാത്തിമ.മക്കള്‍:ഷിറാസ് പര്വീന്, ഡോ. ഗസ്നഫര്‍ റോഷന് (എം.ഇ.എസ് മെഡിക്കല്‍ കോളജ്), ഷറീന പര്വീന്, ഷബ്നം ബിനു പര്വീന്. മരുമക്കള്‍: റൂബി, ഷമീര്‍ (ഖത്തര്‍), തസ്നീം, ഡോ. ഫിദ ഗസ്നഫര്‍.സഹോദരങ്ങള്‍: അബൂബക്കര്‍, ഇബ്രാഹീംകുട്ടി, അബ്ദുല്‍ റസാക്ക് (മൂവരും ഖത്തര്‍),മുഹമ്മദ് അഷ്റഫ്.
നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് എം.ഇ.എസ്സിന്റെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
kerala
കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും
നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്.

ബാണാസുരസാഗര്‍ അണക്കെട്ടില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതിനാല്‍ ഇന്ന് രാവിലെ ഏട്ടിന് സ്പില്‍വെ ഷട്ടറുകളിലൂടെ 100 ക്യുബിക് മീറ്റര്‍ അധികം ജലം തുറന്ന് വിടുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം, വയനാട്ടില്‍ ഇന്നും മഴ മുന്നറിയിപ്പുണ്ട്.

ചാവക്കാട് അത്താണി ദേശീയപാത 66ല്‍ പാലത്തിനു മുകളില്‍ വിള്ളല്‍. പത്ത് മീറ്ററിലേറെ നീളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. വിള്ളല്‍ കാണപ്പെട്ട ഭാഗത്ത് സിമന്റ് ഉപയോഗിച്ച് താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. എന്നാല്‍ മഴയില്‍ ഇതെല്ലാം ഒലിച്ചുപോയ നിലയിലാണ്. ഇതുവഴി നടക്കാന്‍ ഇറങ്ങിയ യുവാക്കളാണ് വിള്ളല്‍ കണ്ടത്. മാസങ്ങള്‍ക്കു മുന്‍പ് ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിനു സമീപം റോഡില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു.
kerala
പത്തനംതിട്ടയില്‍ പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു
നാല്ലിക്കല്‍ സ്വദേശി മിഥുന്, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.

പത്തനംതിട്ട നെല്ലിക്കലില്‍ പമ്പയാറിനോട് ചേര്‍ന്ന പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു. നാല്ലിക്കല്‍ സ്വദേശി മിഥുന്, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.
ഇവരുടെ സുഹൃത്തായ ഒരാള്‍ കൂടി അപകടത്തില്‍പ്പെട്ടതായാണ് വിവരം. തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താന്‍ അഗ്നിരക്ഷാ സേന തിരച്ചില്‍ നടത്തുകയാണ്. വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
News3 days ago
ദോഹയിലെ ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച; പിന്മാറി ഇസ്രാഈലും യുഎസും
-
News3 days ago
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്‍സ്
-
kerala3 days ago
ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമിക്ക് കഴിയില്ല; പ്രതിക്ക് വധശിക്ഷ നല്‍കണം; സൗമ്യയുടെ അമ്മ
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala3 days ago
കുറ്റ്യാടിയില്‍ ഭീതി പരത്തിയ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കും
-
kerala2 days ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി
-
kerala2 days ago
ക്യൂ ആര് കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല