അമ്പതോളം സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തതിനെതിരെ ശശി തരൂര്‍ എംപി. അഭിപ്രായസ്വാതന്ത്യം സംരക്ഷിക്കുമെന്ന് പരസ്യമായി ഉറപ്പുനല്‍കണമെന്ന് ആവശ്യപ്പെട്ട് തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി. ഇതേ മാതൃകയില്‍ എല്ലാവരും പ്രധാനമന്ത്രിക്ക് കത്തെഴുതണമെന്ന് ശശി തരൂര്‍ പറഞ്ഞു.

വിയോജിക്കാനുള്ള അവകാശം സംരക്ഷിക്കണം എന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയതാണെന്ന് തരൂര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ആള്‍ക്കൂട്ട കൊലയില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാംബനഗല്‍, രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, അപര്‍ണസെന്‍, രേവതി തുടങ്ങി അന്‍പത് പ്രമുഖര്‍ക്കെതിരെയാണ് ബീഹാര്‍ മുസഫര്‍പൂരിലെ സദര്‍ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരിക്കുന്നത്.