തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ അടുത്ത കേരള മുഖ്യമന്ത്രിയാകട്ടെ എന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ തരൂരിന് ആകുമെന്നും പോത്തന്‍ കുറിച്ചു. ഫേസ്ബുക്കിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിന്റെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി തരൂര്‍ മാറുമെന്നാണ് പ്രതാപ് പോത്തന്‍ പറയുന്നത്. ശശി തരൂര്‍ ഫോര്‍ സിഎം ഓഫ് കേരള എന്ന ഹാഷ് ടാഗോടെയാണ് നടന്റെ കുറിപ്പ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച ജയം സ്വന്തമാക്കാന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് നടന്റെ പോസ്റ്റ്. രസകരമായ കമന്റുകളാണ് പോത്തന്റെ പോസ്റ്റിന് താഴെ വരുന്നത്.