X

0.2 ശതമാനം സാധ്യത; ശവ്വാല്‍ മാസപ്പിറവി അറിയിക്കാന്‍ നിര്‍ദേശം

ഇന്ന് റമസാന്‍ 29 ശവ്വാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (9446629450), പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍ (9447630238), കോഴിക്കോട് ഖാസിമാരായ പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ (9447405099), സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149), കെ.വി ഇമ്പിച്ചമ്മത് (04952703366), കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ചേലക്കുളം കെ.എം മുഹമ്മദ് അബുല്‍ ബുഷ്റാ മൗലവി (ഫോണ്‍ : 8075582527, 0474 2740397,2760794), കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍, പൊന്നാനി മഖ്ദൂം സയ്യിദ് മുത്തുക്കോയ തങ്ങള്‍ (9847766900,0494 2666352) എന്നിവര്‍ അറിയിച്ചു.

കേരളത്തില്‍ 0.2 ശതമാനം ശോഭയാണ് ഇന്ന് ചന്ദ്രന് ഉണ്ടാവാന്‍ സാധ്യതയുള്ളത്. സൂര്യാസ്തമയം കഴിഞ്ഞ് രണ്ട് മിനുട്ട് കഴിഞ്ഞാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. എന്നാല്‍ കേരളത്തില്‍ സമീപ ദിവസങ്ങളിലുള്ള വേനല്‍മഴ മൂലം ആകാശത്ത് തുടരുന്ന കാര്‍മേഘങ്ങള്‍ ഉള്ള സാധ്യതയെ പോലും കുറക്കുന്നതാണ്.
അതേസമയം ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കണമെന്നും മാസപ്പിറവി കാണുന്നവര്‍ അക്കാര്യം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും സൗദി സുപ്രീം കോടതിയും ആവശ്യപ്പെട്ടു. നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ തൊട്ടടുത്ത കോടതികളെ സമീപിച്ച് രേഖപ്പെടുത്തണമെന്ന് സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടു.

ശവ്വാല്‍ മാസപ്പിറവിസംബന്ധമായ കാര്യങ്ങല്‍ അറിയാന്‍ കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. ഫോണ്‍: 0495-2700177, 0495-2700751.

chandrika: