X

ശിവശങ്കര്‍ സ്വപ്‌നയ്ക്കായി ആസൂത്രിതമായ നീക്കം നടത്തി; ധനകാര്യവിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ്(കെഎസ്‌ഐടിഐഎല്‍) ചെയര്‍മാനായിരുന്ന എം.ശിവശങ്കര്‍, മാനേജിങ് ഡയറക്ടര്‍ സി.ജയശങ്കര്‍ പ്രസാദ്, സ്‌പെയ്‌സ് പാര്‍ക്ക് സ്‌പെഷല്‍ ഓഫിസര്‍ സന്തോഷ് കുറുപ്പ് എന്നിവരുടെ ഭാഗത്തുനിന്നുണ്ടായ ആസൂത്രിതവും ബോധപൂര്‍വവുമായ പ്രവൃത്തികള്‍ മൂലമാണ് ആവശ്യമായ യോഗ്യതയില്ലാത്ത സ്വപ്ന സുരേഷിനെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് വഴി നിയമിച്ചതെന്നു ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

യോഗ്യതയില്ലാത്ത നിരവധി പേരെ നിയമിച്ച് ഉദ്യോഗസ്ഥര്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടശേഷം ഐടി സെക്രട്ടറിക്കു കൈമാറിയെങ്കിലും നടപടികളെടുത്തില്ല.

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നയ്ക്കു ശമ്പള ഇനത്തില്‍ നല്‍കിയ 16.15 ലക്ഷം രൂപ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സില്‍നിന്ന് ഈടാക്കണമെന്നും തുക ഈടാക്കാന്‍ കഴിയാതെ വന്നാല്‍ അത് ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. വ്യവസ്ഥകള്‍ക്കു വിരുദ്ധമായി യോഗ്യതയില്‍ മാറ്റംവരുത്തി നിയമിച്ചവരുടെ സേവനം അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

web desk 3: