Connect with us

kerala

അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് 11കാരന്‍ മരിച്ചു

Published

on

ആലപ്പുഴയില്‍ അക്വേറിയം വൃത്തിയാക്കുന്നതിനിടയില്‍ ഷോക്കേറ്റ് 11 വയസ്സുകാരന്‍ മരിച്ചു. പാണാവള്ളി പഞ്ചായത്തില്‍ ശരത്- സിനി ദമ്പതികളുടെ മകന്‍ അലനാണ് മരിച്ചത്.

kerala

രാജ്ഭവന്‍ മാര്‍ച്ച് 27ന്

Published

on

രാഹുല്‍ ഗാന്ധിക്കെതിരായ ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടികളില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കെപിസിസിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 27 തിങ്കളാഴ്ച രാവിലെ 11ന് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, എംപിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി നേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

Continue Reading

crime

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ കോടതി

Published

on

നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീംകോടതി. വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ കോടതി അഭ്യര്‍ത്ഥിച്ചു.

നേരത്തെ സമര്‍പ്പിച്ച ഹര്‍ജികളില്‍ എത്രയും പെട്ടെന്ന് വിചാരണ പൂര്‍ത്തിയാക്കണമെന്നും ഇതുവരെ വിസ്തരിച്ച സാക്ഷികളെ ഇനി വിസ്തരിക്കരുതെന്നും ആവശ്യപ്പെട്ട് ദിലീപ് ഒരു ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മെയ് 8 ലേക്ക് മാറ്റി. വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ കോടതി അഭ്യര്‍ത്ഥിച്ചു.

Continue Reading

kerala

ബ്രഹ്‌മപുരത്തെ സി.ബി.ഐ അന്വേഷണം സംബന്ധിച്ച സി.പി.എം പ്രസ്താവന പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ്

സമൂഹമാധ്യമങ്ങളിലെ സൈബര്‍ വെട്ടുക്കിളി കൂട്ടങ്ങളെ പോലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും നുണഫാക്ടറിയായി അധഃപതിക്കരുത്.

Published

on

ബ്രഹ്‌മപുരം തീപിടുത്തം സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രകാശ് ജാവ്‌ദേക്കറിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

ബ്രഹ്‌മപുരം തീപിടുത്തത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് യു.ഡി.എഫാണ്. ഈ മാസം 13 നാണ് ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യധാരാ മാധ്യമങ്ങളിലെ വാര്‍ത്തകളും സമൂഹമാധ്യമ പോസ്റ്റുകളിലും ഇത് വ്യക്തവുമാണ്. വി.ഡി.സതീശൻ പറഞ്ഞു.

യു.ഡി.എഫ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പത്ത് ദിവസങ്ങൾക്ക് ശേഷം ബുധനാഴ്ച മാത്രമാണ് പ്രകാശ് ജാവ്‌ദേക്കര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. സത്യം ഇതായിരിക്കെ ബി.ജെ.പിക്ക് പിന്നാലെ പ്രതിപക്ഷ നേതാവും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടെന്ന സി.പി.എം പ്രസ്താവന ദുരുദ്ദേശ്യപരവും ഗൂഡലക്ഷ്യത്തോടെയുള്ളതുമാണ്. കോണ്‍ഗ്രസിനും യു.ഡി.എഫിനും രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ സി.പി.എമ്മിന്റേയോ ബി.ജെ.പിയുടേയോ സഹായം ആവശ്യമില്ല. ബി.ജെ.പിയുമായി ധാരണയും ഒത്തുതീര്‍പ്പുമുണ്ടാക്കിയത് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവുമാണ്.        പ്രതിപക്ഷ നേതാവ് പറഞ്ഞു.

നുണകള്‍ പറഞ്ഞ് സമൂഹത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയും നുണകള്‍ ആവര്‍ത്തിച്ച് സത്യമാണെന്ന് വരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന പതിവ് ശൈലിയാണ് സി.പി.എം സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയിലുമുള്ളത്. സമൂഹമാധ്യമങ്ങളിലെ സൈബര്‍ വെട്ടുക്കിളി കൂട്ടങ്ങളെ പോലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും നുണഫാക്ടറിയായി അധഃപതിക്കരുത്. രാഷ്ട്രീയ മര്യാദ അല്‍പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവാസ്തവമായ പ്രസ്താവന പിന്‍വലിക്കാന്‍ സി.പി.എം തയാറാകണമെന്നുംവി ഡി സതീശൻ ആവശ്യപ്പെട്ടു.

Continue Reading

Trending