ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ കാലിഫോര്‍ണിയ നഗരത്തില്‍ വെടിയേറ്റു മരിച്ചു. മകളുടെ മുന്‍ കാമുകന്റെ വെടിയേറ്റാണ് മരിച്ചത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിന്നീട് കാമുകനും മരിച്ചു.

24കാരനായ മിര്‍സ ടാട്‌ലിക് ആണ് സിലിക്കണ്‍ വാലിയില്‍ ടെക്കിയായ ഇന്ത്യന്‍ വംശജന്‍ നരേന്‍പ്രഭുവിനെയും ഭാര്യ റൈന സീക്കോറിയയെയും അവരുടെ സാന്‍ജോസിലെ വീട്ടില്‍ വെച്ച് വെടിവെച്ചത്.

മറ്റൊരു സ്‌റ്റേറ്റില്‍ താമസിക്കുന്ന അവരുടെ മകള്‍ റാച്ചേല്‍ പ്രഭു സംഭവ നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല.

പ്രഭുവിന്റെ മകളുമായി പ്രതിക്ക് കഴിഞ്ഞ വര്‍ഷം വരെ ബന്ധമുണ്ടായിരുന്നു. അതേസമയം ഇയാള്‍ സ്വന്തം ഗ്രാമത്തില്‍ മറ്റു പല അക്രമങ്ങളും കാണിച്ചതിനും പ്രതിചേര്‍ക്കപ്പെട്ടിരുന്നെന്ന് പോലീസ് പറയുന്നു.