X
    Categories: indiaNews

ആശുപത്രിയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ വെടിവെപ്പ്; ഒരാള്‍ക്ക് പരിക്ക്

തെക്കന്‍ ഡല്‍ഹിയിലെ ഓഖ്‌ലക്ക് സമീപമുള്ള ഹോളി ഫാമിലി ആശുപത്രിയില്‍ വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ടാണ് വെടിവെപ്പുണ്ടായത്. ജാമിഅ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ് ആശുപത്രിയില്‍ ഏറ്റുമുട്ടിയത്. സര്‍വകലാശാല ലൈബ്രറിയില്‍ തുടങ്ങിയ സംഘര്‍ഷത്തിന്റെ അവസാനമാണ് വെടിവെപ്പ് നടന്നത്.

യു.പി മീററ്റ് സ്വദേശിയായ വിദ്യാര്‍ഥി 26 കാരനായ നൊമാന്‍ ചൗധരിക്ക് ജാമിയ ലൈബ്രറിയിലുണ്ടായ വഴക്കിനെ തുടര്‍ന്ന് തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. അദ്ദേഹത്തെ ചികിത്സക്കായി ഹോളി ഫാമിലി ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ സുഹൃത്ത് നൗമാന്‍ അലി അദ്ദേഹത്തെ കാണാന്‍ വന്നു. പിന്നാലെ രണ്ടാമത്തെ സംഘത്തിലെ വിദ്യാര്‍ഥി ഹരിയാനയിലെ മേവാത്തില്‍ നിന്നുള്ള സലാല്‍ സുഹൃത്തുക്കളോടൊപ്പം ആശുപത്രിയിലെത്തിയ ശേഷം എമര്‍ജന്‍സി വാര്‍ഡിന് പുറത്ത് നൗമാന്‍ അലിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തലക്കാണ് വെടിയേറ്റത്.

web desk 3: