Connect with us

Film

ഷോട്ട് മൂവി ‘ഫോര്‍മുല’ റിലീസ് മോഹന്‍ലാല്‍ നിര്‍വഹിച്ചു

സിനിമ തേടി അലയുന്ന മൂന്ന് ചെറുപ്പക്കാര്‍ ഒരു തിരക്കഥാകൃത്തുമായി കണ്ടുമുട്ടുന്നു. തുടര്‍ന്ന് അവര്‍ തമ്മിലുണ്ടാകുന്ന സംവാദവും , ഈ കണ്ടുമുട്ടലിനെ തുടര്‍ന്നുണ്ടാകുന്ന വഴിത്തിരിവുകളുമാണ് ഫോര്‍മുലയുടെ ഇതിവൃത്തം. യുവസംവിധായകന്‍ അനുറാം ഫോര്‍മുലയില്‍ കേന്ദ്രകഥാപാത്രമാകുന്നു.  

Published

on

സംവിധായകന്‍ അനുറാം നായകനാകുന്ന ഷോട്ട് മൂവി ‘ഫോര്‍മുല’ റിലീസ് ചെയ്തു. സിനിമാപ്രേമികളായ മൂന്ന് ചെറുപ്പക്കാരുടെ കഥ പറയുന്ന ‘ഫോര്‍മുല’ ഷോട്ട്മൂവി 9ന് വൈകിട്ട് 7 മണിക്ക് മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.  യുവസംവിധായകന്‍ അനുറാം ഫോര്‍മുലയില്‍ കേന്ദ്രകഥാപാത്രമാകുന്നു.

സേതു അടൂര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍ നിര്‍മ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. കല്ല്യാണിസം, ദം എന്നീ ചിത്രങ്ങള്‍ എഴുതി  സംവിധാനം ചെയ്ത അനുറാം ആദ്യമായി നായക കഥാപാത്രമായി ക്യാമറയ്ക്കു മുന്നില്‍ എത്തുന്ന ചിത്രം കൂടിയാണ് ഫോര്‍മുല. സിനിമയുടെ പിന്നണിയില്‍ നിന്ന് മുന്നണിയിലേക്ക് എത്തുന്നതും തിരിച്ചു താരങ്ങള്‍ സംവിധായകര്‍ ആവുന്നതും ആണ് മലയാളസിനിമയിലെ പുതുകാഴ്ച. സിനിമാമേഖലയില്‍ മികച്ച സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന അനുറാമിന്റെ അഭിനയത്തിലേക്കുള്ള വരവ് സോഷ്യല്‍ മീഡിയയില്‍ കൂട്ടുകാര്‍ ആഘോഷമാക്കിയിരുന്നു.  ചന്ദ്രദാസ് എന്ന സിനിമാരചയിതാവായിട്ടാണ് അനുറാം ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

സിനിമ തേടി അലയുന്ന മൂന്ന് ചെറുപ്പക്കാര്‍ ഒരു തിരക്കഥാകൃത്തുമായി കണ്ടുമുട്ടുന്നു. തുടര്‍ന്ന് അവര്‍ തമ്മിലുണ്ടാകുന്ന സംവാദവും , ഈ കണ്ടുമുട്ടലിനെ തുടര്‍ന്നുണ്ടാകുന്ന വഴിത്തിരിവുകളുമാണ് ഫോര്‍മുലയുടെ ഇതിവൃത്തം. സിനിമയെ സ്‌നേഹിക്കുന്നവരും സിനിമയോട് വിയോജിക്കുന്നവരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട പ്രമേയമാണ് ഫോര്‍മുല മുന്നോട്ട് വെയ്ക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും ഫെയ്‌സ്ബുക്ക് പേജിലൂടെ ഫോര്‍മുലയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. അനുറാമിനൊപ്പം ആര്യന്‍ അനില്‍, മനോജ് വടാട്ടുപാറ, സാം നവീന്‍, ബിന്ദു അമൃതകുമാര്‍ എന്നിവരാണ് അഭിനേതാക്കള്‍. സേതു അടൂരിനൊപ്പം ജോസൂട്ടിയും നിര്‍മ്മാണ പങ്കാളിയാകുന്നു. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രങ്ങളായ കുഞ്ഞാലിമരയ്ക്കാര്‍, ഒപ്പം എന്നീ സിനിമകള്‍ക്ക് സംഗീതം ഒരുക്കിയ ശേഷം  റോണി റാഫേല്‍ പശ്ചാത്തല സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് ഫോര്‍മുല. ശ്യാം സുബ്രഹ്മണ്യന്‍ -ക്യാമറ, സാം നവീന്‍ – എഡിറ്റിംഗ്, ആനന്ദ് ബാബു – മിക്‌സിംഗ്, പ്രദീപ് ശങ്കര്‍ – കളര്‍ ഗ്രേഡിംഗ് .പി ആര്‍ സുമേരന്‍ -പി ആര്‍ ഒ

 

Culture

കാന്താര 400 കോടി ക്ലബില്‍

സെപ്റ്റംബര്‍ 30നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.

Published

on

ഇന്ത്യന്‍ സിനിമയില്‍ ആകെ തരംഗമായ കന്നട ചിത്രം കാന്താര 400 കോടി ക്ലബ്ബില്‍. 400.09 കൂടിയാണ് കാന്താരിയുടെ കളക്ഷന്‍.ട്രേഡ് അനലിസ്റ്റ് ആയ തരന്‍ ആദര്‍ശാണ് ഇക്കാര്യം ഫീറ്റ് ചെയ്തത്.

സെപ്റ്റംബര്‍ 30നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. ചിത്രം വന്‍ വിജയമായതോടെ മറ്റു ഭാഷകളിലേക്കും ഡബ്ബ് ചെയ്തു. ഇന്ന് ഇന്ത്യയില്‍ അഞ്ചോളം ഭാഷകളില്‍ ചിത്രം ലഭ്യമാണ്.

ആര്‍ ആര്‍ ആര്‍, കെജിഎഫ് ചാപ്റ്റര്‍ ടു, പൊന്നിയന്‍ സെല്‍വന്‍1, ബ്രഹ്മാസ്ത്ര, വിക്രം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 400 കോടി ക്ലബ്ബില്‍ എത്തുന്ന ആറാമത്തെ ഇന്ത്യന്‍ ചിത്രമാണിത്.ഋഷഭ് ഷെട്ടി കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ അദ്ദേഹം ത്‌ന്നെയാണ് അഭിനയിച്ചിരിക്കുന്നത്.

Continue Reading

Film

തമിഴ് ക്രൈം ത്രില്ലര്‍ വദന്തി -ദി – ഫെബിള്‍ ഓഫ് വേലോണി ഡിസംബര്‍ രണ്ടു മുതല്‍ പ്രൈം വീഡിയോസില്‍

8 എപ്പിസോഡുകളുള്ള ഈ ത്രില്ലര്‍ ഹിന്ദി തെലുങ്ക് മലയാളം കന്നട എന്നീ ഭാഷകളില്‍ 240ലധികം രാജ്യങ്ങളിലെ പ്രദേശങ്ങളിലുള്ള പ്രൈം അംഗങ്ങള്‍ക്കായി ഡിസംബര്‍ 2 മുതല്‍ ലഭ്യമാകും.

Published

on

പ്രൈം വീഡിയോയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ക്രൈം ത്രില്ലര്‍ വദന്തി -ദി – ഫെബിള്‍ ഓഫ് വേലോണിയുടെ ആഗോള പ്രീമിയര്‍ പ്രഖ്യാപിച്ചു. 8 എപ്പിസോഡുകളുള്ള ഈ ത്രില്ലര്‍ ഹിന്ദി തെലുങ്ക് മലയാളം കന്നട എന്നീ ഭാഷകളില്‍ 240ലധികം രാജ്യങ്ങളിലെ പ്രദേശങ്ങളിലുള്ള പ്രൈം അംഗങ്ങള്‍ക്കായി ഡിസംബര്‍ 2 മുതല്‍ ലഭ്യമാകും. വാള്‍ വാച്ചര്‍ ഫിലിംസിന്റെ ബാനറില്‍ പുഷ്‌കറും ഗായത്രിയും ചേര്‍ന്ന് നിര്‍മ്മിച്ച ആന്‍ഡ്രോ ലൂയി സംവിധാനം ചെയ്ത ഈ ആമസോണ്‍ ഒറിജിനല്‍ സീരീസില്‍ എസ് ജെ സൂര്യ, സഞ്ജന തുടങ്ങിയ പുതുമുഖ ചലച്ചിത്ര കലാകാരന്മാരുടെ അരങ്ങേറ്റം കൂടിയാണ് കാഴ്ച വയ്ക്കുന്നത്.

ക്രൈം ത്രില്ലര്‍ സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് ഇത് ഒരിക്കലും നിരാശ പകരുന്ന ഒരു സിനിമയായി മാറില്ല എന്നും പ്രേക്ഷകരുടെ ഭാവനയെ പൂര്‍ണമായും പിടിച്ചെടുക്കുകയും സാമൂഹിക പക്ഷപാതങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒരു സിനിമ കൂടിയായി ഈ പരമ്പര മാറുമെന്നും പ്രൊഡ്യൂസര്‍മാരായ പുഷ്‌കറും ഗായത്രിയും പറഞ്ഞു.

 

Continue Reading

Film

18 വര്‍ഷമായി പാരിസ് വിമാനത്താവളത്തില്‍ ജീവിച്ച ഇറാന്‍സ്വദേശി മരണമടഞ്ഞു

ഇംഗ്ലണ്ട്, ബെല്‍ജിയം. ഹോളണ്ട് എന്നിവിടങ്ങളില്‍ അലഞ്ഞ ശേഷമാണ് 2004ല്‍ പാരിസിലെത്തുന്നത്.

Published

on

18 വര്‍ഷമായി പാരിസ് വിമാനത്താവളത്തില്‍ ജീവിച്ച ഇറാന്‍സ്വദേശി മരണമടഞ്ഞു. 1945ല്‍ ഇറാനില്‍ ഖുസസ്ഥാന്‍ പ്രവിശ്യയില്‍ ജനിച്ച മെഹ് റാന്‍ കരീമി നാസറിയാണ് കഴിഞ്ഞദിവസം നിര്യാതനായത്.

അമ്മയെ തേടി പലയൂറോപ്യന്‍ രാജ്യങ്ങളിലും അലഞ്ഞ ശേഷം 18 വര്‍ഷം മുമ്പ് പാരിസ് വിമാനത്താവളത്തിലെത്തിയെങ്കിലും മതിയായ രേഖകളില്ലാത്തതിനാല്‍ അവിടെതന്നെ 2എഫ് ടെര്‍മിനലില്‍ താമസിക്കുകയായിരുന്നു. സംഭവം സിനിമക്കും ഇതിവൃത്തമായിരുന്നു.
ദ ടെര്‍മിനല്‍ എന്ന സ്റ്റീഫന്‍ സ്പില്‍ബെര്‍ഗിന്റെ സിനിമയിലാണ് കരീമി കഥാപാത്രമായത്. സര്‍ ആല്‍ഫ്രഡ് എന്ന് കരീം സ്വയം വിശേഷിപ്പിച്ചിരുന്നു.

ഇംഗ്ലണ്ട്, ബെല്‍ജിയം. ഹോളണ്ട് എന്നിവിടങ്ങളില്‍ അലഞ്ഞ ശേഷമാണ് 2004ല്‍ പാരിസിലെത്തുന്നത്. ഫ്രാന്‍സ് അഭയാര്‍ഥി പദവി നല്‍കിയെങ്കിലും വിമാനത്താവളത്തില്‍തന്നെ കഴിയുകയായിരുന്നു കരീമി. സിനിമയില്‍നിന്ന് ലഭിച്ച പണംകൊണ്ട് ഇടക്ക് വാടക്ക് താമസിച്ചെങ്കിലും വിമാനത്താവളത്തിലെ തന്റെ ഇഷ്ടഇടത്ത് ഇടക്കിടെ എത്തുമായിരുന്നുവെന്ന് ഫ്രാന്‍സ് മാധ്യമമായ ലിബറേഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Continue Reading

Trending