കോഴിക്കോട്: തന്റെ മധ്യസ്ഥതയിലല്ലാതെയും ആര്‍എസ്എസ് സിപിഎം ചര്‍ച്ചകള്‍ നടന്നിട്ടുണ്ടായിരിക്കാമെന്ന് യോഗാചാര്യന്‍ ശ്രീ എം. ചര്‍ച്ചക്ക് അടിത്തറയിടുക മാത്രമാണ് താന്‍ ചെയ്തത്. ചര്‍ച്ചകള്‍ക്കുശേഷം മൂന്ന് നാല് വര്‍ഷം അക്രമ സംഭവങ്ങള്‍ കുറയുകയും വലിയ മാറ്റങ്ങളണ്ടാവുകയും ചെയ്തതായി ശ്രീ എം പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പാര്‍ട്ടിയിലും താന്‍ അംഗമല്ലെന്നും നിഷ്പക്ഷനാണെന്നും ശ്രീഎം പറയുന്നു.

അതേ സമയം ശ്രീ.എമ്മിന് നാലേക്കര്‍ ഭൂമി പതിച്ചു നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. തിരുവനന്തപുരം ജില്ലയിലെ ചെറുവക്കലില്‍ നാലേക്കര്‍ ഭൂമി മുപ്പത്തിനാല് ലക്ഷം രൂപയുടെ പാര്‍ഷികപാട്ടത്തിനാണ് നല്‍കുക. അജന്‍ഡക്ക് പുറത്ത് മന്ത്രിസഭയെടുത്ത തീരുമാനമാണ് റെക്കോഡ് വേഗത്തില്‍ റവന്യൂ വകുപ്പ് നടപ്പാക്കിയത്. യോഗ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനാണ് ശ്രീ.എമ്മിന് നാലേക്കര്‍ ഭൂമി പതിച്ചു നല്‍കിയത്.