ആലപ്പുഴ: ആലപ്പുഴയില്‍ 16 വയസ്സുകാരിയെ പീഡിപ്പിച്ച എസ്.ഐ രണ്ടു വര്‍ഷത്തിനു ശേഷം പിടിയിലായി. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പുന്നപ്ര പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ ആയിരുന്ന സാം മോനാണ് പിടിയിലായത്. 2016 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ കുടുംബവും പ്രദേശവാസികളും തമ്മിലുള്ള വഴക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനെന്ന വ്യാജേന ഇയാള്‍ പെണ്‍കുട്ടിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഒച്ചവെച്ചതിനെത്തുടര്‍ന്ന് നാട്ടുകാരെത്തി ഇവരെ രക്ഷപ്പെടുത്തി. പെണ്‍കുട്ടി പരാതി നല്‍കിയതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.