Connect with us

crime

എസ്ഐയെ ആക്രമിച്ചു, യൂണിഫോം വലിച്ചുകീറി; യു.പിയിൽ ബിജെപി നേതാവുൾപ്പെടെ നാല് പേർ അറസ്റ്റിൽ

വാർഡ് കൗൺസിലറുടെ ഭർത്താവ് കൂടിയായ പ്രതിയുടെ മോട്ടോർ സൈക്കിളിൽ നീരജ് എന്നയാളുടെ കാർ ഇടിച്ചതിനു പിന്നാലെയായിരുന്നു സംഭവം.

Published

on

ഉത്തര്‍പ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്ത സംഭവത്തില്‍ ബിജെപി നേതാവുള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍. മഥുരയിലെ ബാലാജിപുരത്ത് കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഹൈവേ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ചേതന്‍ ഭരദ്വാജാണ് മര്‍ദനത്തിനിരയായത്. സംഭവത്തില്‍ ബിജെപി നേതാവായ ദിനേശ് കുമാര്‍ അടക്കമുള്ളവരാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അരവിന്ദ് കുമാര്‍ പറഞ്ഞു. ‘ഹൈവേ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാലാജിപുരം ജങ്ഷനില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ വാക്കേറ്റത്തിമുണ്ടായതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് എസ്.ഐ ചേതന്‍ ഭരദ്വാജിനെയും ഒരു കോണ്‍സ്റ്റബിളിനെയും സംഭവസ്ഥലത്തേക്ക് അയച്ചു’- എസിപി പറഞ്ഞു.

ബാലാജിപുരം വാര്‍ഡ് കൗണ്‍സിലറുടെ ഭര്‍ത്താവ് കൂടിയായ ദിനേശ് കുമാറിന്റെ മോട്ടോര്‍ സൈക്കിളില്‍ നീരജ് എന്നയാളുടെ കാര്‍ ഇടിക്കുകയായിരുന്നു. ഇത് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിന് കാരണമായി. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ വിവരമറിഞ്ഞ് എസ്‌ഐ ഭരദ്വാജും കോണ്‍സ്റ്റബിളും സ്ഥലത്തെത്തിയപ്പോള്‍ കുമാറും സഹായികളും ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതായി എസിപി വ്യക്തമാക്കി.

ഇവര്‍ ഉദ്യോഗസ്ഥന്റെ യൂണിഫോമിന്റെ കോളറില്‍ പിടിച്ച് വലിക്കുകയും കീറുകയും ചെയ്തു. പിന്നാലെ എസിപി അരവിന്ദ് കുമാര്‍ സ്ഥലത്തെത്തുകയും ബിജെപി നേതാവിനെയും മൂന്ന് സുഹൃത്തുക്കളേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു. എസ്‌ഐ ഭരദ്വാജിന്റെ വൈദ്യപരിശോധനയും നടത്തി. അന്വേഷണം പൂര്‍ത്തിയായ ശേഷം പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും എസിപി കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹം സുഭദ്രയുടേത്, മക്കള്‍ തിരിച്ചറിഞ്ഞു; ശർമിളയും മാത്യൂസും ഒളിവിൽ

കൊലപ്പെടുത്തിയത് ആഭരണങ്ങള്‍ കവരാനാണെന്ന് സംശയം.

Published

on

കലവൂരില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്ര(73)യുടേത് തന്നെയെന്ന് സ്ഥിരീകരണം. സുഭദ്രയുടെ മക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇവര്‍ മുട്ടു വേദനയ്ക്ക് ഉപയോഗിച്ചിരുന്നു ബാന്‍ഡേജ് കണ്ടാണ് മക്കള്‍ സുഭദ്രയാണെന്നു തിരിച്ചറിഞ്ഞത്.

മാത്യൂസ്-ശര്‍മിള ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ ഒളിവിലാണ്. കൊലപ്പെടുത്തിയത് ആഭരണങ്ങള്‍ കവരാനാണെന്ന് സംശയം. സുഭദ്രയുടെ കഴുത്തില്‍ ആഭരണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇത് കൈക്കലാക്കാനാകാം സുഭദ്രയെ കൊലപ്പെടുത്തിയതെന്നും സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

കാണാതാകുമ്പോള്‍ സുഭദ്ര ആഭരണങ്ങള്‍ ധരിച്ചിരുന്നു. എന്നാല്‍ മൃതദേഹത്തില്‍ ആഭരണങ്ങളുണ്ടായിരുന്നില്ല. സുഭദ്ര ശര്‍മിളയ്ക്കൊപ്പം പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സ്വര്‍ണം ആലപ്പുഴയിലും ഉടുപ്പിയിലും വിറ്റുവെന്നാണ് പൊലീസ് നിഗമനം.

മാത്യൂസും ശര്‍മിളയും താമസിക്കുന്ന ആലപ്പുഴ കലവൂരിലെ വാടക വീട്ടില്‍ സുഭദ്ര സ്ഥിരമായി വരാറുണ്ട്. ഇവിടെ നിന്നാണ് സുഭദ്രയുടെ മൃതദേഹം കണ്ടെത്തിയത്. അയല്‍വാസികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുഭദ്രയെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ലെന്നാണ് മാത്യൂസും ശര്‍മിളയും പൊലീസിനോട് പറഞ്ഞത്. പൊലീസ് എത്തിയപ്പോഴേക്കും ഇരുവരും വീട് പൂട്ടി മടങ്ങിയിരുന്നു.

 

Continue Reading

crime

നൂഹ് വർഗീയ കലാപത്തിലെ പ്രതി ബിട്ടു ബജ്രംഗി ഹരിയാന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി

2023 ജൂലൈയില്‍ ഹരിയാനയിലെ നൂഹില്‍ നടന്ന വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് കലാപ- ആക്രമണ കുറ്റങ്ങള്‍ക്ക് അറസ്റ്റിലായ പ്രതിയാണ് ബിട്ടു ബജ്‌റംഗി

Published

on

നൂഹ് വര്‍ഗീയകലാപത്തിലെ പ്രതിയും ഗോരക്ഷാ ഗുണ്ടയുമായ ബജ്രംഗ്ദള്‍ നേതാവ് ബിട്ടു ബജ്റംഗി ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഫരീദാബാദ് എന്‍.ഐ.ടി മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായാണ് ബിട്ടു ബജ്റംഗി മത്സരിക്കുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാന തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

2023 ജൂലൈയില്‍ ഹരിയാനയിലെ നൂഹില്‍ നടന്ന വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് കലാപ- ആക്രമണ കുറ്റങ്ങള്‍ക്ക് അറസ്റ്റിലായ പ്രതിയാണ് ബിട്ടു ബജ്‌റംഗി. പിന്നീട് ഇയാള്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഫരീദാബാദില്‍ ഒരു യുവാവിനെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു മുന്നിലിട്ട് ആക്രമിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തിരുന്നു.

നൂഹിലെ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് 2023 ആഗസ്റ്റ് 15നാണ് ബിട്ടു ബജ്‌റംഗിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ബജ്റംഗിയും സഹായി മോനു മനേസറും നൂഹില്‍ വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കാന്‍ പ്രകോപനപരമായ വിഡിയോകള്‍ പുറത്തുവിട്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആഗസ്റ്റ് 30ന് ഇയാള്‍ക്ക് ജാമ്യം ലഭിച്ചു.

നൂഹില്‍ കഴിഞ്ഞവര്‍ഷം ജൂലൈ 31നുണ്ടായ സംഘര്‍ഷത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 88 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ നൂഹില്‍ ബജ്റംഗ്ദള്‍ പ്രകോപനപരമായ റാലി നടത്തിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 230 പേരെ നൂഹ് പൊലീസും 79 പേരെ ഗുരുഗ്രാം പൊലീസും അറസ്റ്റ് ചെയ്തിരുന്നു.

Continue Reading

crime

സൗഹൃദം സ്ഥാപിച്ച് സയനൈഡ് കലക്കിയ പാനിയം നല്‍കി കൊലപ്പെടുത്തും; ആന്ധ്രയേ വിറപ്പിച്ച സീരിയല്‍ കില്ലര്‍ സ്ത്രീകള്‍ അറസ്റ്റില്‍

മൂന്ന് സ്ത്രീകളും ഒരുപുരുഷനുമുള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയതായി ഇവർ പൊലീസിനോട് സമ്മതിച്ചു

Published

on

അപരിചിതരുമായി സൗഹൃദം സ്ഥാപിച്ച്, സയനൈഡ് കലര്‍ത്തിയ പാനിയം നല്‍കി കൊലപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്ന മൂന്ന് സ്ത്രീകൾ പിടിയിൽ. പൊലീസ് ‘സീരിയൽ കില്ലേർസ്’ എന്ന് വിശേഷിപ്പിക്കുന്ന മുനഗപ്പ സ്വദേശിയായ രജനി (40) മഡിയാല സ്വദേശിയായ വെങ്കട്ടേശ്വരി (32), ഗുല്‍റ സ്വദേശിയായ രമണമ്മ (60) എന്നിവരെയാണ് ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് സ്ത്രീകളും ഒരുപുരുഷനുമുള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയതായി ഇവർ പൊലീസിനോട് സമ്മതിച്ചു.

ഇരകൾ സയനൈഡ് കലർന്ന പാനീയങ്ങൾ കഴിച്ച് താമസിയാതെ മരിക്കുകയും അതിനുശേഷം അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയും ചെയ്യുമെന്ന് പോലീസ് വെളിപ്പെടുത്തി. ജൂണിൽ നാഗൂർ ബി എന്ന സ്ത്രീയെ സീരിയൽ കില്ലർമാർ കൊലപ്പെടുത്തിയതോടെയാണ് സീരിയൽ കൊലപാതകങ്ങളെക്കുറിച്ച് പോലീസിന് സൂചന ലഭിക്കുന്നത്. മറ്റ് രണ്ട് പേരെ കൊല്ലാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ടുവെന്ന് പോലീസ് പറയുന്നു .

സ്വര്‍ണ്ണാഭരണങ്ങളോ പണമോ കൈവശമുള്ളവരെയാണ് പ്രതികള്‍ ലക്ഷ്യമിടുന്നത്. അത്തരക്കാരെ കണ്ടെത്തി അവരുമായി സൗഹൃദം സ്ഥാപിക്കുകയും അവര്‍ക്ക് സനൈഡ് കലര്‍ന്ന പാനിയം നല്‍കുകയും ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പാനിയം കുടിച്ച ശേഷം താമസിയാതെ ഇരകള്‍ മരിക്കും, പിന്നാലെ അവരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ച് കടന്നുകളയുകയാണ് പ്രതികളുടെ രീതി.

Continue Reading

Trending