ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റര്‍ നവ്‌ജ്യോത് സിങ് സിദ്ദു ജനുവരി 9 ന് കോണ്‍ഗ്രസില്‍ ചേരും. ഡല്‍ഹിയില്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെയും സാന്നിധ്യത്തിലാവും സിദ്ദുവിന്റെ കോണ്‍ഗ്രസ് പ്രവേശം.

ബിജെപിയുമായി തെറ്റിപ്പിരിഞ്ഞെത്തിയ താരം അമൃത്സര്‍ സീറ്റില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനവും സിദ്ദുവിന് ഓഫര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്്.

സിദ്ദുവിന്റെ ഭാര്യ നവ്‌ജ്യോത് കൗര്‍ നേരത്തെ തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് ഫെബ്രുവരി നാലിന് ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും.