Connect with us

Culture

സംഗീതമായിരുന്നു കുഞ്ഞിമ്മൂസയുടെ ജീവിതം

Published

on

പി. അബ്ദുല്‍ ലത്തീഫ്


വടകര :വാര്‍ധക്യ സഹജമായ അവശത കീഴടക്കിയതിനാല്‍ കോട്ടക്കലിലെ വീട്ടില്‍ വിശ്രമിക്കുകയാണ് എം കുഞ്ഞിമ്മൂസ. ഗായിക സീന രമേശ് അദ്ദേഹത്തെ കാണാന്‍ വീട്ടിലെത്തി. തിരിഞ്ഞു കിടക്കാന്‍ പോലും പ്രയാസത്തിലാണ് കുഞ്ഞിമ്മൂസയുള്ളത്. വന്ന സന്തോഷത്തിന് സീന, മൂസ്സക്ക സംഗീതം ചെയ്ത ഒരു പാട്ടു പാടി. പെട്ടെന്ന് ആ ചുണ്ടുകള്‍ ചലിച്ചു. വരിയുടെ അവസാന ഭാഗം ഗായിക വേണ്ട പോലെ നീട്ടാത്തത് തിരുത്തുകയാണ് അദ്ദേഹം. ശരീരത്തെ ക്ഷീണം കീഴടക്കുമ്പോഴും സംഗീതമായിരുന്നു എം കുഞ്ഞിമ്മൂസയുടെ മനസ്സു നിറയെ.
എം കുഞ്ഞിമ്മൂസക്ക് സംഗീതം ദൈവികമായി കിട്ടിയ വരദാനമായിരുന്നു. നൂറൂ കണക്കിന് ഗാനങ്ങള്‍ ആ തൂലിക തുമ്പില്‍ പിറവി കൊള്ളുകയുണ്ടായി. അദ്ദേഹം സംഗീതം നല്‍കിയ മനോഹരമായ പാട്ടുകള്‍ മലയാളമുള്ളിടത്തെല്ലാം മാറ്റൊലി കൊണ്ടു. ആലപിച്ച ഗാനങ്ങള്‍ ആസ്വാദക ഹൃദയങ്ങള്‍ മാധുര്യത്തോടെ ഏറ്റുവാങ്ങി.

മാപ്പിളപ്പാട്ട്, ലളിതഗാനം, നാടകഗാനം, ഗസല്‍ തുടങ്ങിയ ശൈലികളിലുള്ള പാട്ടുകള്‍ എഴുതുകയും സംഗീതം നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും മാപ്പിളപ്പാട്ട് ആണ് കുഞ്ഞിമ്മൂസയെ കൂടുതല്‍ പ്രശസ്തനാക്കിയത്. എസ്.വി ഉസ്മാന്‍ രചിച്ച മധുവര്‍ണ്ണ പൂവല്ലേ…. പി.ടി അബ്ദുറഹിമാന്‍ രചന നിര്‍വഹിച്ച രാപ്പകല്‍ പൂക്കളെ ഊതിയുണര്‍ത്തിയ ജീവന്റെ നായകനെവിടെ…, പി.ടി തന്നെ രചന നിര്‍വഹിച്ച നിസ്‌കാര പായ നനഞ്ഞു കുതിര്‍ന്നല്ലോ…., എസ്.വി ഉസ്മാന്‍ രചന നിര്‍വഹിച്ച ബദ്‌റില്‍ ശഹീദോരെ….എസ്.വി തന്നെ രചന നിര്‍വഹിച്ച കതിര്‍ കത്തും റസൂലിന്റെ തിരുറൗള ശരീഫെന്റെ…., ഇന്നലെ രാവിലെന്‍ മാറത്തുറങ്ങിയ പൊന്മണി പൂങ്കുയിലെവിടെ…എന്നീ ഗാനങ്ങള്‍ ആസ്വാദകരിലേക്കെത്തിയത് കുഞ്ഞിമ്മൂസയുടെ മനോഹരമായ സംഗീത സംവിധാനത്തിലായിരുന്നു.

തലശ്ശേരിയിലെ മൂലക്കല്‍ തറവാട്ടില്‍ അബ്ദുല്ലയുടെയും മറിയുമ്മയുടെയും മകനായി 1929 ലാണ് കുഞ്ഞിമ്മൂസ ജനിച്ചത്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ വരികള്‍ എഴുതിയും ഗാനങ്ങള്‍ ആലപിച്ചും കുഞ്ഞിമ്മൂസ നാട്ടുകാരുടെ ശ്രദ്ധ കവര്‍ന്നു. തലശ്ശേരി ടൗണില്‍ ചുമട്ടുകാരനായാണ് ജീവിതമാരംഭിക്കുന്നത്. കുഞ്ഞിമ്മൂസയിലെ പ്രതിഭയെ കവിയും സംഗീതഞ്ജനുമായ കെ രാഘവന്‍ മാസ്റ്ററാണ് തേച്ചു മിനുക്കിയത്.
കുഞ്ഞിമ്മുസ രാഘവന്‍ മാഷെ കണ്ടു മുട്ടന്നത് തന്നെ ആകസ്മികമായാണ്. തലശ്ശേരി ടൗണില്‍ ലോഡിംഗ് പണിയില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെയാണ് രാഘവന്‍ മാസ്റ്റര്‍ സമീപത്തുണ്ടെന്ന് കുഞ്ഞിമ്മൂസ അറിയുന്നത്. തൊഴില്‍ വേഷത്തില്‍ തന്നെ രാഘവന്‍ മാസ്റ്ററെ കാണുകയും പരിചയപ്പെടുകയും ചെയ്തു. കുഞ്ഞിമ്മൂസയിലെ പ്രതിഭയെ രാഘവന്‍ മാസ്റ്റര്‍ എളുപ്പത്തില്‍ തിരിച്ചറിഞ്ഞു. ആ ബന്ധം അധികം വൈകാതെ ദൃഢമാവുകയും ചെയ്തു.

രാഘവന്‍ മാസ്റ്ററുമായുള്ള പരിചയം കുഞ്ഞിമ്മൂസക്ക് ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിനും കാരണമായി. മുപ്പത്തിയഞ്ച് വര്‍ഷത്തോളം ആകാശവാണിയില്‍ കുഞ്ഞിമ്മൂസ തുടര്‍ച്ചയായി പരിപാടികള്‍ അവതരിപ്പിച്ചു. അക്കിത്തം, ജി ശങ്കരക്കുറുപ്പ്, തിക്കോടിയന്‍, ശ്രീധരനുണ്ണി, പൂവ്വച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ രചനകള്‍ക്ക് കുഞ്ഞിമ്മൂസ സംഗീത ആവിഷ്‌കാരം നല്‍കുകയുണ്ടായി.

രാഘവന്‍ മാസ്റ്ററുടെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു കുഞ്ഞിമ്മൂസ. എം കുഞ്ഞിമ്മൂസ എ.ഐ.ആര്‍ ഫെയിം എന്ന പേരിലായിരുന്നു അന്ന് അദ്ദേഹം അറിയപ്പെട്ടത്. ആകാശവാണി പരിപാടികളുമായി ബന്ധപ്പെട്ട ഓഡിറ്റിംഗിനായി ഉദ്യോഗസ്ഥരെത്തിയപ്പോള്‍ കുഞ്ഞിമ്മൂസയെന്നയൊരാള്‍ തുടര്‍ച്ചയായി പരിപാടികള്‍ അവതരിപ്പിച്ചത് കാണുകയുണ്ടായി. ഇതിനെ കുറിച്ച് രാഘവന്‍ മാസ്റ്ററോട് അന്വേഷണവുമുണ്ടായി. കേരളത്തില്‍ ഈ രീതിയിലുള്ള പരിപാടി അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യനായ ഒരാള്‍ കുഞ്ഞിമ്മൂസയാണെന്നാണ് അന്ന് രാഘവന്‍ മാസ്റ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് മറുപടി നല്‍കിയത്. സംഗീതം കുഞ്ഞിമ്മൂസക്ക് നൈസര്‍ഗികമായി ലഭിച്ച വരദാനമായിരുന്നു. സംഗീതത്തിന്റെ ശാസ്ത്രീയവശങ്ങളെ കുറിച്ച് അദ്ദേഹത്തിന് വലിയ അവഹാഗം ഉണ്ടായിരുന്നില്ല. പക്ഷെ പാട്ടുകള്‍ക്ക് അദ്ദേഹമറിയാതെ തന്നെ ശാസ്ത്രീയ ഗുണങ്ങള്‍ കൈവരികയായിരുന്നുവെന്ന് ഗായകന്‍ വി.ടി മുരളി പറഞ്ഞു.

പ്രതിഭ ആവോളമുണ്ടെങ്കിലും അതിന്റെ അഹങ്കാരം അശേഷമില്ലാത്തയാളായിരുന്നു കുഞ്ഞിമ്മൂസ. അദ്ദേഹം എഴുതിയ പാട്ടുകള്‍ പലരും സ്വന്തമെന്ന് അവകാശപ്പെട്ടപ്പോള്‍ അതിലൊന്നും വലിയ ആകുലതയില്ലാതെയാണ് അദ്ദേഹം ജീവിച്ചത്. സിനിമയില്‍ അവസരങ്ങള്‍ അടുത്തു കൈവിന്നിട്ടും അതിനോട് വലിയ താത്പര്യം കാണിച്ചില്ല. സുഖമില്ലെന്നും മറ്റും പറഞ്ഞു പിന്തിരിഞ്ഞു കളയുകയായിരുന്നു പലപ്പോഴും. സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ കുഞ്ഞിമ്മൂസയെ തേടിയെത്തുകയുണ്ടായി. അവാര്‍ഡുകളോ അവസരങ്ങളോ തേടി അദ്ദേഹം ഒരു വാതിലും പോയി മുട്ടിയില്ല. അംഗീകാരം ആഗ്രഹിച്ചുവെങ്കിലും കുറുക്കു വഴികളിലൂടെ അവ നേടിയെടുക്കാനറിയില്ലാത്ത നിസ്വനായ കലാകാരനായിരുന്നു എം. കുഞ്ഞിമ്മൂസ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

പിന്തുണയ്ക്ക് നന്ദി, ഈ പിന്തുണ മറ്റൊരാൾക്ക് വേദനയുണ്ടാക്കരുത് ; ആസിഫ് അലി

ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാളാണ് താൻ, എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകും എന്നാൽ അത് പ്രകടിപ്പിക്കാറില്ലെന്നും ആസിഫ് അലി പ്രതികരിച്ചു.

Published

on

എല്ലാ പിന്തുണകൾക്കും നന്ദി അറിയിച്ച് നടൻ ആസിഫ് അലി. എന്നാൽ തന്നെ പിന്തുണച്ച് സംസാരിക്കുന്നത് മറ്റൊരാൾക്കെതിരെ ആകരുതെന്ന് അദ്ദേഹം പറഞ്ഞു. ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാളാണ് താൻ, എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകും എന്നാൽ അത് പ്രകടിപ്പിക്കാറില്ലെന്നും ആസിഫ് അലി പ്രതികരിച്ചു.

രമേശ് നാരായണനും താനും തമ്മിൽ ഒരു പ്രശ്നവുമില്ല. മനുഷ്യസഹജമായി സംഘാടകർക്ക് സംഭവിച്ച പിഴവായിരിക്കും. സന്ദർഭത്തിനനുസരിച്ചുള്ള പെരുമാറ്റമാണ് അദ്ദേഹം നടത്തിയത്.തനിക്കൊരു വിഷമവുമില്ല. എന്തെങ്കിലും പിരിമുറുക്കത്തിന്റെ പേരിൽ ആയിരിക്കാം അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടാവുക. രമേശ് നാരായണനുമായി ഇന്ന് ഫോണിൽ സംസാരിച്ചു. നേരിട്ട് കാണണമെന്ന് രമേശ് നാരായണൻ ആവശ്യപ്പെട്ടു. അദ്ദേഹം തന്നോട് മാപ്പ് പറയുന്ന അവസ്ഥ വരെ കൊണ്ടെത്തിച്ചു. അതിൽ തനിക്ക് വിഷമമുണ്ടെന്നും ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം ആസിഫ് അലിയെ അവഹേളിച്ച സംഭവത്തിൽ രമേശ് നാരായണനോട് വിശദീകരണം തേടി ഫെഫ്‌ക. രമേശ് നാരായണന് വീഴ്ച സംഭവിച്ചെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ആസിഫ് അലിയോട് ഫെഫ്‌ക ഖേദം പ്രകടിപ്പിച്ചു. മ്യൂസിക് യൂണിയൻ ജനറൽ സെക്രട്ടറിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

രമേശ് നാരായണൻ പക്വതയില്ലായ്മയാണ് കാണിച്ചത്. പരിപാടിയുടെ സംഘാടനത്തിൽ പിഴവ് വന്നുവെന്നും ബി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.രമേശ്‌ നാരായണന്റെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കും. എന്നാൽ ആസിഫിനോടല്ല അത് കാണിക്കേണ്ടത്. വിവാദമായതോടെ രമേശ്‌ നാരായണ്‍ മാപ്പ് പറഞ്ഞത് മാതൃകാപരമാണ് എന്നും ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

വിഷയത്തിൽ ആസിഫ് അലിയുമായി സംസാരിച്ചതായി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇതൊന്നും സീരിയസ് ആയി കാണുന്നില്ല എന്നാണ് ആസിഫ് പറഞ്ഞത്. ആസിഫ് രമേശ് നാരായണിനെ അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി, വളരെ വിശാലമായാണ് പ്രതികരിച്ചത്, പക്വമായി ഇടപെട്ടുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ആസിഫിനേയും അമ്മ നേതൃത്വത്തെയും ഖേദം അറിയിച്ചിട്ടുണ്ട്. വിവാദം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

കാര്‍ത്തി നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി സ്റ്റണ്ട്മാന് ദാരുണാന്ത്യം

ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു മരിച്ചത്

Published

on

ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് സ്റ്റണ്ട്‌മാന് ദാരുണാന്ത്യം. കാർത്തി നായകനാവുന്ന സർദാർ 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സ്റ്റണ്ട്‌മാനായ ഏഴുമലൈ (54) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു മരിച്ചത്.

നിർണായക സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടമുണ്ടായതെന്നാണ് വിവരം. 20 അടി ഉയരത്തിൽ നിന്ന് റോപ്പ് പൊട്ടി താഴെ വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് തലച്ചോറിൽ രക്തം കട്ടപിടിച്ചെന്നാണ് വിവരം. സംഭവത്തിൽ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏഴുമലൈയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഒട്ടേറെ താരങ്ങൾ രംഗത്തെത്തി.

ജൂലായ് 15നാണ് സംഘട്ടന രംഗങ്ങളുടെ ചിത്രീകരണം സാലിഗ്രാമത്തിലെ എൽ വി പ്രസാദ് സ്റ്റുഡിയോസിൽ ആരംഭിച്ചത്. ഏഴുമലൈയുടെ വിയോഗത്തോടെ സിനിമാ ചിത്രീകരണം നിർത്തിവച്ചു.

പി എസ് മിത്രനാണ് സർദാർ 2വിന്റെ സംവിധാനവും തിരക്കഥയും നിർവഹിക്കുന്നത്. പ്രിൻസ് പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ ലക്ഷ്‌മൺ കുമാറാണ് നിർമാണം. സർദാർ 2വിന്റെ ആദ്യ ഭാഗമായ സർദാർ 100 കോടി കളക്ഷൻ നേടിയിരുന്നു.

Continue Reading

Film

‘അമ്മ’ ആസിഫിനൊപ്പം: പിന്തുണയുമായി സിദ്ധീഖിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് പോസ്റ്റ്‌

പുരസ്‌കാരം സ്വീകരിക്കുന്നത് മാത്രമല്ല, ആസിഫ് അലിയോട് സംസാരിക്കാനോ അഭിവാദ്യം ചെയ്യാനോ രമേശ് നാരായണന്‍ തയ്യാറായില്ലെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്

Published

on

കൊച്ചി: സംഗീതജ്ഞന്‍ രമേശ് നാരായണന്‍ അപമാനിച്ചു എന്ന വിവാദത്തില്‍ നടന്‍ ആസിഫ് അലിക്ക് പിന്തുണയുമായി താരസംഘടന ‘അമ്മ’. ‘ആട്ടിയകറ്റിയ ഗര്‍വിനോട് നീ ചിരിച്ച ചിരിയാണ് യഥാര്‍ത്ഥ സംഗീതം’ – നടനും ‘അമ്മ’ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘മനോരഥങ്ങളു’ടെ ട്രെയ്ലര്‍ ലോഞ്ചിനിടെ രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാല്‍ ആസിഫ് അലിയില്‍ നിന്നും രമേശ് നാരായണന്‍ പുരസ്‌കാരം സ്വീകരിക്കാന്‍ മടി കാണിക്കുകയും പകരം സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്‍ നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിന് കൈമാറി. തുടര്‍ന്ന് ജയരാജ് രമേശിന് പുരസ്‌കാരം നല്‍കുകയായിരുന്നു.

പുരസ്‌കാരം സ്വീകരിക്കുന്നത് മാത്രമല്ല, ആസിഫ് അലിയോട് സംസാരിക്കാനോ അഭിവാദ്യം ചെയ്യാനോ രമേശ് നാരായണന്‍ തയ്യാറായില്ലെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. മോശം പെരുമാറ്റമാണ് രമേശ് നാരായണനില്‍ നിന്ന് ഉണ്ടായതെന്നും സംഭവത്തില്‍ മാപ്പ് പറയണമെന്നുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

Continue Reading

Trending