ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദവിരുദ്ധ സേനയിലെ സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. പൂഞ്ച് സ്വദേശിയായ ജവാനെ പുല്‍വാമയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്. 44 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികനായ ഇദ്ദേഹത്തിന്റെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഷോപ്പിയാനില്‍ പോസ്റ്റ് ചെയ്തിരുന്ന സൈനികന്‍ അവധിക്ക് നാട്ടില്‍ പോയതായിരുന്നു.

സൈനികനെ രക്ഷിക്കാന്‍ നടപടിയാരംഭിച്ചതായി സൈന്യം പറഞ്ഞു. റമസാന്‍ പ്രമാണിച്ച് സൈന്യം ഭീകരവിരുദ്ധ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. ഇത് മുതലാക്കി തീവ്രവാദികള്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും അക്രമങ്ങളുടെ എണ്ണം വര്‍ധിച്ചതായും സൈനികവൃത്തങ്ങള്‍ പറഞ്ഞു.