X
    Categories: CultureNewsViews

അധിമാകാരമല്ല ആദര്‍ശമാണ് വലുത്: ശിവസേനയുമായുള്ള സഖ്യസാധ്യതകള്‍ തള്ളി സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ തള്ളി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സര്‍ക്കാര്‍ രൂപവത്കരണത്തില്‍ ബി.ജെ.പിയുമായി ഇടഞ്ഞ ശിവസേനയെ എന്‍.സി.പികോണ്‍ഗ്രസ് സഖ്യം പുറത്തു നിന്ന് പിന്തുണച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാന്‍ ശിവസേനയുമായി ചേര്‍ന്ന സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് മഹാരാഷ്ട്രയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ആശയപരമായി ശിവസേനയുമായി ഒരിക്കലും യോജിക്കാനാവില്ലെന്നാണ് സോണിയാ ഗാന്ധി വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ മഹാരാഷ്ട്രയില്‍ നടക്കുന്നത് അധികാരത്തര്‍ക്കമാണ്. തത്വശാസ്ത്രപരമായ യാതൊന്നും അതിലല്ല. ആര്‍.എസ്.എസും ബി.ജെ.പിയും ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ തന്നെയാണ് ശിവസേനയും ഉയര്‍ത്തുന്നത്. അതുകൊണ്ട് അധികാരത്തിന് വേണ്ടി മാത്രം അവരുമായി യാതൊരു തരത്തിലും യോജിക്കാനാവില്ലെന്ന് സോണിയ മഹാരാഷ്ട്ര നേതാക്കളെ അറിയിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: