X

പൈലറ്റ് കുഴഞ്ഞുവീണു; വിമാനം നിലത്തിറക്കിയത് യാത്രക്കാരനായ മറ്റൊരു പൈലറ്റ്, നന്ദിയറിയിച്ച് വിമാനക്കമ്പനി

പൈലറ്റുമാരില്‍ ഒരാള്‍ കുഴഞ്ഞുവീണതോടെ സുരക്ഷിതമായി നിലത്തിറക്കാന്‍ വേണ്ടി വന്നത് യാത്രക്കാരനായ മറ്റൊരു പൈലറ്റ്. സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സ് എന്ന വിമാനത്തിലാണ് സംഭവം.

അമേരിക്കയിലെ ലാസ് വേഗസില്‍ നിന്ന് ഒഹിയോയിലെ കൊളംബസിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ പൈലറ്റിന് ശാരീരികാസ്വാസ്ഥം അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന് വൈദ്യ സഹായം നല്‍കുന്നതിനായി വിമാനം ലാസ് വേഗസില്‍ തന്നെ ഇറക്കേണ്ടിവന്നു.

വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന അവധിയിലുണ്ടായിരുന്ന മറ്റൊരു വിമാനക്കമ്പനിയിലെ പൈലറ്റ് സഹായിക്കാന്‍ രംഗത്തിറങ്ങി. അദ്ദേഹം എയര്‍ട്രാഫിക് കണ്‍ട്രോളുമായി ആശയവിനിമയം നടത്തുകയും സഹപൈലറ്റ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. കടുത്ത വയറുവേദന അനുഭവപ്പെട്ടതിന് പിന്നാലെ പൈലറ്റ് കുഴഞ്ഞുവീഴുകയായിരുന്നു.

ഇതോടെ വിമാനം നിലത്തിറക്കേണ്ടി വന്നു. നിര്‍ണായകസമയത്ത് സഹായിച്ച അവധിയിലുണ്ടായിരുന്ന സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സ് നന്ദിയറിയിച്ചു. ഒന്നേകാല്‍ മണിക്കൂറോളം വിമാനം ആകാശത്ത് പറന്നിരുന്നു. തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. പിന്നീട് പൈലറ്റുമാരെത്തി വിമാനം കൊളംബസിലേക്കു പറന്നു.

webdesk14: