X

ഗ്രീസ്മാനെ സ്വന്തമാക്കിയതിന് ബാര്‍സിലോണക്ക് പിഴ ചുമത്തി സ്പാനിഷ് ഫെഡഫേഷന്‍; തുക അറിഞ്ഞാല്‍ ഞെട്ടും!

ഫ്രഞ്ച് ഫുട്‌ബോള്‍ താരം അന്റേണിയോ ഗ്രീസ്മാനെ അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് സ്വന്തമാക്കിയ വിഷയത്തില്‍ ബാഴ്‌സലോണ എഫ്‌സിക്ക് എതിരെ നടപടി. അത്‌ലറ്റികോ മാഡ്രിഡ് നല്‍കിയ പരാതിയിലാണ് സ്പാനിഷ് ഫെഡറേഷന്റെ തീരുമാനം. ഗ്രീസ്മാനെ സ്വന്തമാക്കിയത് തെറ്റായ രീതിയിലാണെന്നാണ് അതിലറ്റിക്കോ മാഡ്രിഡ് നല്‍കിയ പരാതിയില്‍േ പറയുന്നത്. എന്നാല്‍ സംഭവത്തിന്റെ പേരില്‍ ക്ലബ്ബിന് ചുമത്തിയ പിഴത്തുക കേട്ട് ബാഴ്‌സലോണ അധികൃതര്‍ പോലും ചിരിച്ചു പോകാനാണ് സാധ്യത.

120 മില്യണ്‍ യൂറോ റിലീസ് ക്ലോസ് മുടക്കിയാണ് ഗ്രീസ്മാനെ ബാഴ്‌സലോണ സ്വന്തമാക്കിയത്. എന്നാല്‍ 200 മില്യണാണ് ബാഴ്‌സലോണ തങ്ങള്‍ക്ക് നല്‍കേണ്ടിയിരുന്നത് എന്നും എന്നാല്‍ 120 മില്ല്യണ്‍ മാത്രമേ തന്നിട്ടുള്ളൂവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡ് പരാതി നല്‍കിയത്. ഈ കണക്ക് പ്രകാരം 80 മില്ല്യണ്‍ യൂറോയാണ് അത്‌ലറ്റികോ മാഡ്രിഡിന് ബാഴ്‌സലോണ നല്‍കേണ്ടത്. എന്നാല്‍ ഇടപാടുമായി ബന്ധപ്പെട്ട് സ്പാനിഷ് ഫെഡറേഷന്‍ ബാഴ്‌സയ്ക്ക് ചുമത്തിയ പിഴ കേവലം 300 യൂറോ മാത്രമാണ്. ഇതിനേക്കാള്‍ കൂടുതല്‍ പിഴ ചുമത്താന്‍ ആവശ്യമായതൊന്നും ബാഴ്‌സലോണക്ക് എതിരായ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ് സ്പാനിഷ് എഫ് എ വ്യക്തമാക്കിയിരിക്കുന്നത്.

web desk 3: