X

ഷാഫി തോൽക്കുമ്പോൾ ജയിക്കുന്നതാര് ? സ്പീക്കറുടെ പരാമർശം സി.പി.എമ്മിനെ തിരിഞ്ഞു കൊത്തുന്നു

നിയമസഭയുടെ നടുത്തളത്തിൽ ബാനറുമായി പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ അസാധാരണമായ പ്രസ്‌താവനകൾ കൊണ്ട് നേരിട്ട സ്പീക്കർ എ.എൻ ഷംസീറിന്റെ നടപടി വിവാദമാകുന്നു.പ്രതിപക്ഷ അംഗങ്ങളിൽ പലരും നേരിയ ഭൂരിപക്ഷത്തിൽ ജയിച്ചവരാണെന്നു പറഞ്ഞ സ്പീക്കർ, ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും ഷാഫി പറമ്പിൽ അടുത്ത തവണത്തെ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നും കൂടി പറഞ്ഞു .സ്പീക്കർ ഒരു ഡി.വൈ.എഫ്.ഐ നേതാവിലേക്ക് ചുരുങ്ങിയെന്നാണ് ഇതിനോട് ഷാഫി പറമ്പിൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്.

എം.എൽ.എ മാരുടെ പേരെടുത്തു വിളിച്ചുപറഞ്ഞ സ്പീക്കറുടെ വിവാദ പരാമർശത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും അവർ ആവശ്യപ്പെട്ടു.. ഷാഫി പറമ്പിൽ അടുത്ത തവണ പാലക്കാട് തോൽക്കുമെന്ന സ്പീക്കറുടെ പരാമർശം ഒരു വിവാദം എന്നതിനപ്പുറം അപകടകരമായ ഒന്നാണ് എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടി ഉള്ളതാണെണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. ഷാഫി തോൽക്കുമെന്ന് പറഞ്ഞ സി.പി.എം അവിടെ ആര് ജയിക്കുമെന്ന് കൂടി പറയാൻ തയ്യാറുണ്ടോ എന്നും ചോദിക്കുന്നുണ്ട്. പാലക്കാട് മണ്ഡലത്തിന്റെ കഴിഞ്ഞകാല തെരെഞ്ഞെടുപ്പ് ചരിത്രം എടുത്തു പരിശോധിച്ചാൽ ഷാഫി പറമ്പിൽ തോറ്റാലും അവിടെ സി.പി.എം ജയിക്കുമെന്ന് സി.പി.എം തന്നെ കരുതുന്നില്ലെന്നും പാലക്കാട്ടുകാർ പറയുന്നു.

കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടന്നപ്പോൾ ഫലപ്രഖ്യാപനത്തിന്റെ അവസാന നിമിഷം വരെ സ്പീക്കറുടെ സ്വന്തം പാർട്ടിക്കാർ പോലും ആഗ്രഹിച്ച വിജയമായിരുന്നു ഷാഫി പറമ്പിലിന്റെതെന്നും,  ഇപ്പോൾ ഈ അനവസരത്തിലുള്ള പരാമർശം ആരെ ജയിപ്പിക്കാനാണ് എന്ന് നേതാക്കൾ വ്യക്തമാക്കണമെന്നുമുള്ള ആവശ്യം സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ പാലക്കാട് മണ്ഡലത്തിലെ വോട്ട് നില.

2021 results : 

UDF 54079

BJP 50220

LDF 36433

2016 ൽ

UDF 57559

BJP 40076

LDF 38675

2011 ൽ

UDF 47641

LDF 40238

BJP 22317

 

 

webdesk15: