Connect with us

More

വേണ്ട എനിക്കീ ആളെ കൊല്ലുന്ന ജോലി; 20വര്‍ഷത്തെ ഡ്രൈവര്‍ ജോലി മതിയാക്കി രവീന്ദ്രന്‍ കാക്കിയൂരി

Published

on

തളിപ്പറമ്പ്: ഇത് ആലോചിച്ചിട്ടെടുത്ത തീരുമാനമാണ്. മനുഷ്യ ജീവന്‍ കൊണ്ട് പന്തുകളിക്കാന്‍ എനിക്കറിയില്ല. മനസുപതറിപ്പോയി, ഇത് ആലോചിച്ചിട്ടെടുത്ത തീരുമാനമാണ്, വേണ്ട എനിക്കിനീ ജോലി, രവീന്ദ്രന്‍ ഉറച്ചു പറഞ്ഞു. അമിതവേഗതയില്‍ ബസ് ഓടിക്കാന്‍ കണ്ടക്ടര്‍ നിര്‍ബന്ധിച്ചതിനെതുടര്‍ന്ന് ബസ്് പാതിവഴയില്‍ നിര്‍ത്തി. എന്നന്നേക്കുമായി ഡ്രൈവര്‍ ജോലിയില്‍ നിന്നും ഇറങ്ങി നടന്ന, കണ്ണൂര്‍ പിലാത്തറ സ്വദേശിയായ മണിയറയിലെ ഡ്രൈവര്‍ രവീന്ദ്രന്റെ വാക്കുകളാണിത്.

സംഭവം ഇങ്ങനെ, ചെറിയ ട്രാഫിക് ബ്ലോക്ക് കാരണം വൈകിയോടുന്ന ബസുകളും തിരക്കിട്ട് പോവുന്ന വാഹനങ്ങളും നിറഞ്ഞ പയ്യന്നൂര്‍-കണ്ണൂര്‍ റോഡ്. ഇതിനിടയിലൂടെ ഒന്നരമിനിറ്റ് വൈകിയതിന്റെ ദൃതിയില്‍ രവീന്ദ്രന്റെ ബസും ഓടുന്നു. എന്നാല്‍ ബസിലെ കണ്ടക്ടര്‍ക്ക് ആ വേഗത മതിയായിരുന്നില്ല. കണ്ടക്ടര്‍ ഡ്രൈവറോട് ആവശ്യപ്പെട്ടത് നിരത്തിലുള്ള എല്ലാ വാഹനങ്ങളേയും മറികടന്ന് അമിത വേഗത്തില്‍ മുന്നോട്ട് പോവാന്‍. പലതവണ കണ്ടക്ടര്‍ ഈ നിര്‍ദ്ദേശം ആവര്‍ത്തിച്ചു. എന്നാല്‍ അപ്പോഴെല്ലാം അതവഗണിച്ച് ഡ്രൈവര്‍ നിശ്ചിത വേഗത്തില്‍ മാത്രം മുന്നോട്ട് കുതിച്ചു.

പക്ഷേ മത്സരയോട്ടത്തില്‍ വിളറിപൂണ്ട കണ്ടക്ടര്‍ അതില്‍ തൃപ്തനായില്ല. കുത്തിനിറച്ച് കയറിയ യാത്രക്കാരുടെ ഇടയില്‍ നിന്നും അയാള്‍ വീണ്ടും വീണ്ടും അമിതവേഗം ആവശ്യപ്പെട്ട് മുന്നോട്ടാഞ്ഞു. സമ്മര്‍ദ്ദം സഹിക്കാവുന്നതിനും അപ്പുറത്തേക്ക് കടന്നതോടെ രവീന്ദ്രന്‍, യാത്രക്കാരേയും നിരത്തിലൂടെ തിങ്ങിനിറഞ്ഞ് നീങ്ങുന്ന വാഹനങ്ങളേയും സാക്ഷിയാക്കി ബസ് പതിയെ തളിപ്പറമ്പിന് സമീപം വഴിയോരത്തേക്ക് ഇറക്കി നിര്‍ത്തി. തുടര്‍ന്നു കണ്ടക്ടറോടായി പറഞ്ഞു, എനിക്കിതിനു വയ്യ, ഇനി ഞാന്‍ ഈ കാക്കിയണിയില്ല. എന്നാല്‍ ബസ് നിര്‍ത്തിയതിനെ തുടര്‍ന്നു യാത്രക്കാര്‍ ബഹളം വെച്ചപ്പോള്‍ രവീന്ദ്രന്‍ അവരെ കാര്യം പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു.

unnamed

കെ.കെ രവീന്ദ്രന്‍ എന്ന വ്യക്തിയുടെ ബസ് ജീവനക്കാരനായുള്ള ജീവിതത്തിന്റെ അവസാന നിമിഷമായിരുന്നു അത്. 21 വര്‍ഷമായി ധരിക്കുന്ന ഡ്രൈവര്‍ കുപ്പായമാണ് അയാള്‍ ഉപേക്ഷിച്ചിരിക്കുന്നത്. ജീവനേക്കാള്‍ വലുതല്ല ഒരു ജോലിയും എന്ന തിരിച്ചറിവ് ഉള്‍ക്കൊണ്ടുകൊണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. അന്നത്തെ രവീന്ദ്രന്റെ പ്രവര്‍ത്തിയെ കുറിച്ച് അതേ ബസില്‍ യാത്ര ചെയ്തിരുന്ന ചിലര്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വാര്‍ത്ത വളരെ വേഗത്തില്‍ പരന്നു. വാര്‍ത്തയില്‍ എല്ലാവരും കണ്ടത് ബസ് ജീവനക്കാരനായ മനുഷ്യസ്‌നേഹിയെയാണ്. യാത്രക്കാരുടെ ജീവന് വിലകല്‍പ്പിച്ച് മത്സരയോട്ടമെന്ന സാഹസത്തെ ഉപേക്ഷിക്കുവാന്‍ തയ്യാറായ രവീന്ദ്രനെ സമൂഹമാധ്യമങ്ങള്‍ മനസുനിറഞ്ഞ് അഭിനന്ദിച്ചു.

അമിതവേഗത്തില്‍ വണ്ടിയോടിക്കാനാവില്ലെന്ന തിരിച്ചറിവില്‍ ജോലി ഉപേക്ഷിക്കുന്ന ആദ്യത്തെ ഡ്രൈവറായിരിക്കും ഒരുപക്ഷേ രവീന്ദ്രന്‍. അന്നു സംഭവിച്ചതിനെ കുറിച്ചു രവീന്ദ്രന്‍ തന്നെ പറയുന്നു; മാനസിക സംഘര്‍ഷവും പേറി വണ്ടി വേഗത്തിലെടുത്താല്‍ അപകടത്തിലേ അവസാനിക്കൂ എന്ന് എനിക്കു തോന്നി. മനസ്സിനു വലിയ വിഷമമായി, ഇനി ബസ് ഓടിക്കാന്‍ സാധിക്കില്ലെന്ന തോന്നലുണ്ടായതോടെയാണു ബസ് ഒതുക്കിയിട്ടു ഡ്രൈവിങ് സീറ്റില്‍ നിന്ന് ഇറങ്ങിയത്. തുടര്‍ന്ന് പയ്യന്നൂരിലുള്ള ബസ് ഉടമയെ വിളിച്ചു സംഭവം അറിയിച്ചു. തുടര്‍ന്ന് വൈകിട്ട് ആറിന് ഉടമയുടെ പയ്യന്നൂരിലെ വീട്ടില്‍ ബസ് എത്തിച്ചാണു മടങ്ങിയത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി അദ്ദേഹത്തിന്റെ തന്നെ ബസുകളിലാണ് ജോലി ചെയ്തുവരുന്നത്. ഇരുപതിലേറെ വര്‍ഷമായി ചെയ്യുന്ന ജോലി വേണ്ടെന്നുവയ്ക്കുന്നതും ഏറെ ആലോചിച്ചാണ്. തന്റെ തീരുമാനത്തെ ഭാര്യ രേണുകയും മക്കളായ രവീണയും വിഷ്ണുവും പിന്തുണച്ചു. 1995 മുതലാണ് ബസ് ഓടിക്കാന്‍ തുടങ്ങിയത്. ഇതുവരെ ഒരു അപകടം പോലും ഉണ്ടായിട്ടില്ല. ഇനി ഇതുപോലെ യാത്രക്കാരുടെ ജീവന്‍ പണയം വച്ച് ബസ് ഓടിക്കാന്‍ നിര്‍ബന്ധിതനായേക്കാമെന്ന ഭയം ഉള്ളതിനാലാണ് എന്നേക്കുമായി ബസിന്റെ വളയം ഉപേക്ഷിക്കുന്നത്, രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കണ്ടക്ടര്‍ക്ക് എതിരെ നടപടി

ബസ് വേഗതകൂട്ടാന്‍ ആവശ്യപ്പെട്ട് ഡ്രെവറെ നിയമലംഘനത്തിനു പ്രേരിപ്പിച്ച കണ്ടക്ടറുടെ ലൈസന്‍സ് ആര്‍.ടി.ഒ.റദ്ദാക്കി. മൂന്നു മാസത്തേക്കാണ് നടപടി.
വാര്‍ത്തയെ തുടര്‍ന്നാണ് തളിപ്പറമ്പ് ജോയിന്റ് ആര്‍ടിഒ ഇ.എസ് ഉണ്ണിക്കൃഷ്ണന്‍ ജീവനക്കാരുടെ മൊഴിയെടുത്ത നടപടിടെയെടുത്തത്്. രവീന്ദ്രനെ പോലെയുള്ള ഡ്രൈവര്‍മാര്‍ മറ്റുള്ളവര്‍ക്ക് ഉത്തമ മാതൃകയാണെന്ന് ആര്‍ടിഒ പറഞ്ഞു. മിതമായ വേഗതയാണ് യാത്രക്കാര്‍ ആഗ്രഹിക്കുന്നത്. സമീപകാലത്തായി സ്വകാര്യബസുകളുടെ അമിതവേഗം നിമിത്തം ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ രവീന്ദ്രന്റെ തീരുമാനം ആദരിക്കപ്പെടേണ്ടതാണെന്നും ഗതാഗതവിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്ന വാര്‍ത്തയില്‍ രവീന്ദ്രന്റെ വ്യക്തമായ പേര് പറഞ്ഞിരുന്നില്ലെങ്കിലും നാട്ടുകാര്‍ ഇയാളെ തിരിച്ചറിഞ്ഞ് അഭിനന്ദിക്കാന്‍ എത്തി. കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ വീന്ദ്രനെ അന്വേഷിച്ചു നിരവധി സംഘടനകളും ക്ലബ്ബുകളും നടന്നിരുന്നു. ഇപ്പോള്‍ സ്വീകണങ്ങളുടെ തിരക്കിലാണ് ഈ സ്‌നേഹമുള്ള ഡ്രൈവര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഴ വീണ്ടും ശക്തമാകുന്നു, അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇന്ന് അഞ്ചു ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. എന്നാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Continue Reading

india

ഡൽഹി സ്ഫോടനം: സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം അമിത് ഷാ ഏറ്റടുക്കുമോ ?; സാഗരിക ഘോഷ് എം.പി

Published

on

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹി സ്ഫോടനത്തിനു പിന്നാലെ രാജ്യ തലസ്ഥാനത്തെ വൻ സുരക്ഷാ വീഴ്ചയും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവാദിത്തവും ചോദ്യം ചെയ്ത് രാജ്യസഭാംഗവും മുതിർന്ന മാധ്യമ പ്രവർത്തകയുമായ സാഗരിക ഘോഷ്.

13 പേർ കൊല്ലപ്പെടാനും, 24 പേർക്ക് പരിക്കേൽക്കാനുമിടയായ ചെങ്കോട്ടക്ക് മുന്നിലെ സ്ഫോടനത്തി​ന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വരുന്നതിനിടെയാണ് അതീവ സുരക്ഷയുള്ള ന്യൂഡൽഹിയിൽ ആഭ്യന്തര മന്ത്രാലത്തിന്റെയും പൊലീസിന്റെയും വലിയ വീഴ്ച തുറന്നു കാട്ടുന്ന ഒരു കൂട്ടം ചോദ്യങ്ങളുമായി തൃണമൂൽ കോൺഗ്രസ് എം.പി രംഗത്തെത്തിയത്.

വൻസുരക്ഷയും പരിശോധനയും തുടരുന്ന സാഹചര്യത്തിൽ സ്ഫോടക വസ്തുക്കൾ വഹിച്ച് ഒരു കാർ എങ്ങിനെ എത്തിയെന്നും ഫരീദാബാദിൽ വൻ സ്ഫോടക ശേഖരം പിടികൂടിയതിനു പിന്നാലെ തലസ്ഥാന നഗരിയിൽ ഇത്തരമൊരു സുരക്ഷാ വീഴ്ച എങ്ങനെയെണ്ടായെന്നും സാഗരിക ഘോഷ് ചോദിക്കുന്നു.

ത​ന്റെ എക്സ് പോസ്റ്റിലൂടെയായിരുന്നു മുൻ മാധ്യമ പ്രവർത്തക പൗരന്മാ​രുടെ ​ഉത്തരംകിട്ടാത്ത ​ഏഴ് ചോദ്യങ്ങൾ എന്ന തലക്കെട്ടിൽ സർക്കാറിനോടായി ചോദിച്ചത്. രാജ്യത്തെ ഞെട്ടിച്ച സ്ഫോടനത്തിൽ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രി അമിത്ഷാക്ക് ആണെന്നും, പൊട്ടിത്തെറിയുടെ ചോരപ്പാട് ഉണങ്ങും മുമ്പേ തിരക്ക് പിടിച്ച ഭൂട്ടാൻ സന്ദർശനത്തിനായി പറഞ്ഞ പ്രധാനമന്ത്രിയുടെ ധാർമികതയെയും അവർ ചോദ്യം ചെയ്തു. പൗരന്മാർ ചോദിക്കേണ്ട ഉത്തരം കിട്ടാത്ത ഏഴ് ചോദ്യങ്ങൾ എന്ന പേരിലാണ് സാഗരിക ഘോഷം തന്റെ ചോദ്യങ്ങൾ ​പങ്കുവെച്ചത്.

1) പരിശോധനകൾ തുടരുന്നതിനിടെ സ്ഫോടക വസ്തുക്കൾ നിറച്ച കാർ എങ്ങനെയാണ് നഗരത്തിലേക്ക് പ്രവേശിച്ചത്.?

2) ഡൽഹിയിൽ നടന്നത് ആസൂത്രിതമായ ആക്രമണമായിരുന്നോ അതോ ‘പരിഭ്രാന്തിയിലുണ്ടായ ആക്രമണ’മോ?

3) ജമ്മു കശ്മീർ പൊലീസ് നേതൃത്വത്തിൽ ഫരീദാബാദിൽ വലിയ ഭീകര സാന്നിധ്യവും, സ്ഫോടക വസ്തു ശേഖരവും കണ്ടെത്തിയ ശേഷവും ഡൽഹി പൊലീസ് ജാഗ്രത പാലിച്ചില്ലേ..​? അതോ, വായു മലിനീകരണത്തിനെതിരെ പ്രതിഷേധിക്കാനിറങ്ങിയ കുട്ടികളെ കസ്റ്റഡിയിലെടുക്കുന്ന തിരിക്കിലായിരുന്നോ ഡൽഹി പൊലീസ്.

4) രാജ്യത്തെ നടുക്കിയ വൻസ്ഫോടനത്തിന്റെ സംഭവ ഗതികൾ വിശദീകരിക്കാൻ ഡൽഹി പൊലീസും, ആഭ്യന്തര മന്ത്രാലയവും വാർത്താ സമ്മേളനം വിളിക്കാത്തത് എന്തുകൊണ്ട്?

5) അതിർത്തി കടന്നുള്ള ഭീകരത​യുടെ നെടുംതൂൺ തകർത്തുവെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെടുന്നു. എന്നാൽ, അതിനു ശേഷവും പഹൽഗാമും, ഇപ്പോൾ ചെങ്കോട്ടയും ആവർത്തിക്കുമ്പോൾ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകൾ ​വെറും ​പൊള്ളയാണെന്ന് തെളിയുകയാണ്. അമിത് ഷാ തന്റെ തോൽവി സമ്മതിക്കുമോ?

6) പഹൽഗാമിലെ വൻ സുരക്ഷാ വീഴ്ചയിൽ ആർക്കും ഉത്തരവാദിത്തം ഉണ്ടായിരുന്നില്ല. രാജ്യ തലസ്ഥാനത്തെ വലിയ വീഴ്ചയിൽ ഉത്തരവാദിത്തം ഏറ്റെടുക്കുമോ?

7) തലസ്ഥാന നഗരിയിലെ സ്ഫോടനത്തിൽ രാജ്യം നടുങ്ങിയിരിക്കു​മ്പോൾ, മണിക്കൂറുകൾക്കകം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ധൃതിപിടിച്ച് ഭൂട്ടാനിൽ എത്തേണ്ട ആവശ്യമുണ്ടായിരുന്നോ?

Continue Reading

kerala

ഡൽഹി സ്ഫോടനം, അമിത് ഷാ രാജിവെയ്ക്കണം; ധാർമിക ഉത്തരവാദിത്വം കേന്ദ്രം ഏറ്റെടുക്കണം: കെ സി വേണുഗോപാൽ

Published

on

ഡൽഹി സ്ഫോടനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ എം പി. അമിത് ഷാ രാജിവെയ്ക്കണം. ധാർമിക ഉത്തരവാദിത്വം കേന്ദ്രം ഏറ്റെടുക്കണം. മുംബൈ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജിവെച്ചിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ആശാന്‍ സ്‌ക്വയറില്‍ നിന്നാരംഭിക്കുന്ന കോൺഗ്രസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാല്‍. SIT അന്വേഷണത്തിൽ സംശയം ഉണ്ട്. ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണ്. എന്നാൽ SITയുടെ കൈപ്പിടിച്ച് കെട്ടാനും നീക്കം നടക്കുന്നു. പല ഡീലുകളും നടന്നേക്കാം.

ഹൈക്കോടതി ചൂണ്ടിക്കാണിച്ചില്ലായിരുന്നുവെങ്കിൽ ഇത് സമൂഹത്തിന് മുന്നിലേക്ക് വരുമായിരുന്നോ ?. എന്തുകൊണ്ടാണ് പ്രയാർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ ബോർഡിനെ പിരിച്ചുവിട്ടത് ?. മറ്റ് ബോർഡുകൾ പോലെയല്ല ദേവസ്വം ബോർഡ്. കമ്മീഷൻ ഉണ്ടാക്കാൻ വേണ്ടി മറ്റു ബോർഡുകളെ നിങ്ങളുടേതാക്കി മാറ്റുന്നതുപോലെ ദേവസ്വം ബോർഡിനെ മാറ്റാൻ കഴിയില്ല.

രാഷ്ട്രീയ ലക്ഷ്യം വെച്ച് ദേവസ്വം ബോർഡിനെ സർക്കാർ മറയാക്കി. സർക്കാർ അഭിമാനപൂർവ്വം ഒരു അക്ഷരം മിണ്ടാതെ ഇരിക്കുന്നു. ഹൈക്കോടതിക്ക് ബിഗ് സല്യൂട്ട്. പിണറായി പറയാതെ അനങ്ങാൻ പറ്റുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ. ശബരിമല സ്വർണ്ണക്കൊള്ള. സ്വർണ്ണമല്ല വിശ്വാസത്തെയാണ് കട്ടുമുടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ബീഹാർ തിരഞ്ഞെടുപ്പ് കമ്മീഷൻ കോംപ്രമൈസ് കമ്മീഷൻ. എക്സിറ്റ് പോളിൽ വിശ്വാസമില്ല. വോട്ടെടുപ്പ് കണക്കുകൾ കമ്മീഷൻ മൂടിവയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading

Trending