X

അമിത വേഗത: 2022ല്‍ ദുബൈയില്‍ പിഴ ചുമത്തിയത് 53.9 കോടി ദിര്‍ഹം

ദുബൈ: അനുവദിച്ച വേഗതയില്‍ കവിഞ്ഞു വാഹനമോടിച്ചവരില്‍ നിന്നും കഴിഞ്ഞ വര്‍ഷം ദുബൈയില്‍ 53.9 കോടി ദിര്‍ഹം പിഴ ചുമത്തി. 2022-ല്‍ ദുബായ് പോലീസ് 24,837 വാഹനങ്ങള്‍ക്കാണ് അമിതവേഗത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതില്‍ 4,322 പേര്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ അധിക വേഗതയില്‍ വാഹനമോടിച്ചവരാണ്.ഇതില്‍ ഏറ്റവും കൂടുതല്‍ വേഗതയില്‍ വാഹനമോടിച്ചവര്‍ക്ക് 3000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 23 ബ്ലാക്ക് പോയിന്റും രേഖപ്പെടുത്തുകയുണ്ടായി. വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്തതായി ദുബൈ പൊലീസ് വ്യക്തമാക്കി.

വേഗത പരിധി കവിയുന്നത് ഏറ്റവും ഗുരുതരമായ ലംഘനങ്ങളിലൊന്നാണ്. അമിതവേഗത വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ദുബായ് പൊലീസ് ജനറല്‍ ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു.

ഗതാഗത സാന്ദ്രതയും റോഡിന്റെ സ്വഭാവവും ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ കണക്കിലെടുത്താണ് സൂക്ഷ്മമായ പഠനങ്ങള്‍ക്ക് ശേഷം വേഗത പരിധി നിശ്ചയിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

webdesk11: