X

സെലക്ടര്‍മാര്‍ക്കെതിരെ ഗാംഗുലി


ന്യൂഡല്‍ഹി: ലോകകപ്പിന് ശേഷം ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ തെരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം ന്യായീകരണമില്ലാത്തതാണെന്നാണ് ഗാംഗുലിയുടെ അഭിപ്രായം. സമീപകാലത്ത മികച്ച പ്രകടനം നടത്തിയിട്ടും അജിങ്ക്യ രഹാനയെയും യുവതാരം ശുഭ്മാന്‍ ഗില്ലിനെയും ടീമില്‍ ഉള്‍പ്പെടുത്താത്തതിലാണ് ഗാഗുലിയെ പ്രകോപിതനാക്കിയത്. ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ എല്ലാ ഫോര്‍മാറ്റിലും കളിക്കുന്നവരെ തിരഞ്ഞെടുക്കണമായിരുന്നു എന്നാണ് ഗാംഗുലിയുടെ അഭിപ്രായം. ഇന്ത്യയില്‍ എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കളിക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നയാളാണ് ഗില്‍ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ നേരത്തെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. നാല് മത്സരങ്ങളില്‍ നിന്ന് 218 റണ്‍സാണ് ഈ യുവതാരം ഇതുവരെ നേടിയത്. ക്യാപ്റ്റന്‍ വിരത് കോലി ഉള്‍പ്പടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നതെങ്കില്‍ മുന്നു ഫോര്‍മാറ്റിലും കോലി തന്നെയാണ് ക്യാപ്റ്റന്‍. യുവാക്കളെയും പരിചയസമ്പന്നരെയും ഉള്‍പ്പെടുത്തി പുതിയ ടീമിനെ വെസ്റ്റിന്‍ഡീസിലേക്ക് അയക്കാനാണ് ഇന്ത്യയുടെ തീരുമാനം. മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി ടീമില്‍ നിന്നും അവധിയെടുത്തപ്പോള്‍ ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് പരിമിത ഓവര്‍ മത്സരങ്ങളില്‍ നിന്നും വിശ്രമം അനുവദിച്ചു.

web desk 1: