Connect with us

News

ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലaകനാകും; സ്ഥിരീകരിച്ച് ഹോക്കി ഇന്ത്യ

ഇതിഹാസ താരം മറ്റൊരു ഇതിഹാസ തീരുമാനത്തിലേക്ക് നീങ്ങുന്നുവെന്നാണ് ഇതിനെ ഹോക്കി ഇന്ത്യ വിശേഷിപ്പിച്ചത്.

Published

on

പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേട്ടത്തോടെ വിരമിച്ച മലയാളി താരം പി ആർ ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനാകും. ഹോക്കി ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചു. ഇതിഹാസ താരം മറ്റൊരു ഇതിഹാസ തീരുമാനത്തിലേക്ക് നീങ്ങുന്നുവെന്നാണ് ഇതിനെ ഹോക്കി ഇന്ത്യ വിശേഷിപ്പിച്ചത്.

ഇന്ത്യൻ ഹോക്കി താരത്തിൽ നിന്ന് ഒരു പരിശീലകനാകുന്ന ശ്രീജേഷിന് ഒരുപാട് യുവതാരങ്ങൾക്ക് പ്രോത്സാഹനമാകാൻ കഴിയും. താങ്കളുടെ പരിശീലന മികവ് കാണാൻ ആഗ്രഹിക്കുന്നുവെന്ന് ഹോക്കി ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയ്ക്കായി 336 മത്സരങ്ങൾ കളിച്ച താരമാണ് പി ആർ ശ്രീജേഷ്. ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ മധ്യനിര താരം മൻപ്രീത് സിം​ഗ് മാത്രമാണ് ശ്രീജേഷിനേക്കാൾ കൂടുതൽ മത്സരങ്ങൾ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളത്. 378 മത്സരങ്ങളിൽ മൻപ്രീത് ഇന്ത്യൻ ടീമിനായി കളിച്ചു.
പാരിസ് ഒളിംപിക്സിൽ 8 മത്സരങ്ങളിൽ നിന്നായി ശ്രീജേഷ് 50 ഷോട്ടുകളാണ് തടഞ്ഞിട്ടത്. ആകെ 62 ഷോട്ടുകളാണ് താരത്തിന് നേരെ എത്തിയതെന്നത് ശ്രീജേഷിന്റെ ​ഗോൾകീപ്പിം​ഗ് മികവ് ചൂണ്ടിക്കാട്ടുന്നു. ടോക്കിയോ ഒളിംപിക്സിൽ ശ്രീജേഷിന്റെ നായകമികവിലാണ് 41 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഹോക്കിയിൽ വെങ്കല മെഡൽ സ്വന്തമാക്കിയത്.

kerala

നിവിന്‍ പോളിക്കെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നു

പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തുന്നുണ്ട്

Published

on

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നു. ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് യുവതിയേയും ഭർത്താവിനേയും അന്വേഷണ സംഘം വിളിച്ചുവരുത്തിയത്. പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തുന്നുണ്ട്.

ദുബായിൽ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്ന ദിവസം നിവിൻ കേരളത്തിലുണ്ടായിരുന്നെന്ന് വാദത്തെപ്പറ്റി പൊലീസ് അന്വേഷിക്കട്ടേയെന്ന് യുവതി പറഞ്ഞു. ദുബായിൽ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.

പീഡനം നടന്നുവെന്ന് യുവതി പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും വിനീത് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. കൊച്ചിയില്‍ വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു തങ്ങളെന്നും വിനീത് പറഞ്ഞു. കൂടെയുണ്ടായിരുന്നതിന് തെളിവായി ചിത്രീകരണ ദിവസത്തെ ഫോട്ടോകളും വിനീത് ശ്രീനിവാസന്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിരുന്നു.

പിന്നാലെയാണ് തനിക്കെതിരായ വ്യാജ പീഡന പരാതിയില്‍ അന്വേഷണം വേണമെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളി പരാതി നല്‍കിയത്. ഡിജിപിക്കും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനുമാണ് നിവിന്‍ പരാതി നല്‍കിയത്.

Continue Reading

kerala

ആർഎസ്എസ് നേതാവ് റാം മാധവിനെയും അജിത് കുമാർ കണ്ടു; കൂടിക്കാഴ്ച കോവളത്തെ ഹോട്ടലിൽ വച്ച്

2023 ഡിസംബറിൽ കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച

Published

on

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച റിപ്പോര്‍ട്ട്. രണ്ട് തവണ കൂടിക്കാഴ്ച നടന്നുവെന്നും തിരുവനന്തപുരത്തെ കോവളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നുമാണ് റിപ്പോര്‍ട്ട്. തിരുവന്തപുരത്ത് നടന്ന ആര്‍എസ്എസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിരം.

2023 ഡിസംബറിൽ കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തൃശൂരിൽവച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ അജിത് കുമാർ സന്ദർശിച്ചതിന് ഇടനിലക്കാരനായി പ്രവർത്തിച്ചതും കൈമനം ജയകുമാറാണ്. ദത്താത്രേയയുമായി കൂടിക്കാഴ്ച നടത്തിയത് എഡിജിപിയും ബിജെപി നേതൃത്വവും സമ്മതിച്ചതിനു പിന്നാലെയാണ് റാം മാധവുമായുള്ള കൂടിക്കാഴ്ച വിവരവും പുറത്തുവരുന്നത്.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളില്‍ തൃശ്ശൂരും ഗുരുവായൂരിലുമായി അജിത്ത് കുമാര്‍ സജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റാം മാധവുമായി എഡിജിപി സ്ഥാനത്തുള്ള എംആര്‍ അജിത് കുമാര്‍ എന്തിനാണ് പലതവണ കൂടിക്കാഴ്ച നടത്തിയതെന്ന ചോദ്യമാണ് ഉയരുന്നത്.

Continue Reading

More

കൊടും ക്രൂരത; 17കാരനെ കൊന്ന് കാലുകള്‍ ഛേദിച്ച് ബുള്‍ഡോസര്‍ കയറ്റി വയര്‍ കീറി ഇസ്രാഈല്‍ സേന

വെസ്റ്റ്ബാങ്കിലെ തൂബാസിലെ അല്‍ഫറാ അഭയാര്‍ത്ഥി ക്യാമ്പിലാണ് ഈ ക്രൂരത

Published

on

17 കാരനെ ക്രൂരമായി കൊന്നതിന് മതിവരിാതെ മൃതദേഹത്തോടും കൊടും ക്രൂരത കാണിച്ച് ഇസ്രാഈല്‍ സേന. ബുള്‍ഡോസര്‍ ഉപയോഗിച്ച് അധിനിവേശ സേന മൃതദേഹം ഛിന്നഭിന്നമാക്കി. ബുള്‍ഡോസറിന്റെ ഇരുമ്പ് കൈകള്‍കൊണ്ട് കൗമാരക്കാരന്റെ കാലുകള്‍ ഛേദിച്ചു. വയര്‍ കുത്തിക്കീറി ആന്തരികാവയവങ്ങള്‍ വലിച്ച് പുറത്തിട്ടു.

വെസ്റ്റ്ബാങ്കിലെ തൂബാസിലെ അല്‍ഫറാ അഭയാര്‍ത്ഥി ക്യാമ്പിലാണ് ഈ ക്രൂരത ഇസ്രായേല്‍ സൈനികര്‍ കാണിച്ചത്. ഫലസ്തീനിയന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഈ ഭീകര സംഭവത്തിന്റെ വിഡിയോ പുറത്തുവിട്ടു. വടക്കന്‍ വെസ്റ്റ് ബാങ്കില്‍ തുടര്‍ച്ചയായ 10 ദിവസം അഴിഞ്ഞാടി കൊലപാതകങ്ങളും വ്യാപക നശീകരണവും നടത്തിയ ഇസ്രായേല്‍ സൈനികര്‍ ഒമ്പതാം ദിവസമായ വ്യാഴാഴ്ച രാവിലെയാണ് 17 വയസ്സുള്ള മജീദ് ഫിദ അബു സീനയെ ക്രൂരമായി കൊന്നത്.

Continue Reading

Trending