കോഴിക്കോട്: തെറ്റു ചെയ്തവര്‍ക്കാണ് ജേക്കബ്ബ് തോമസിനെ പേടിയെന്ന് നടന്‍ ശ്രീനിവാസന്‍. അങ്ങിനെയുള്ള ഐഎഎസ് ഉദ്യോഗസ്ഥരാണ് പരാതിയുമായി മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും സമീപിക്കുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഇന്ന് രാവിലെ ടോം ജോസിന്റെ തിരുവനന്തപുരത്തേയും കൊച്ചിയിലേയും ഫഌറ്റുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീനിവാസന്റെ പരാമര്‍ശം.

പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ഡയറക്ടറെ ആദ്യമായാണ് കാണുന്നത്. ജേക്കബ്ബ് തോമസിനെതിരെ മുഖ്യമന്ത്രിയെ കാണുന്നത് ഒരുതരം നാടകമാണ്. ജേക്കബ്ബ് തോമസിന് എല്ലാവിധ പിന്തുണയും നല്‍കണമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

ജേക്കബ്ബ് തോമസിനെതിരെയുള്ള നീക്കങ്ങള്‍ ഉദ്യോഗസ്ഥരുടെ പേടിയില്‍ നിന്നുണ്ടാകുന്നതാണെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.