X
    Categories: CultureNewsViews

ശ്രീലങ്കയില്‍ മുഖം മറക്കുന്ന വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി

കൊളംബോ: ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് (നിഖാബ്) ശ്രീലങ്കന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഏപ്രില്‍ 29 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡണ്ട് മൈത്രിപാല സിരിസേനയാണ് വിലക്ക് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതു സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരത്തില്‍ തീരുമാനം എടുത്തിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.

സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിക്കണമെന്ന് എം.പിയായ ആഷു മരസിംഗയാണ് ആവശ്യപ്പെട്ടത്. ശ്രീലങ്കയുടെ ജനസംഖ്യയില്‍ പത്ത് ശതമാനവും മുസ്ലീംകളാണ്. കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉള്‍പ്പെടെ എട്ടിടങ്ങളിലാണ് ഈസ്റ്റര്‍ ദിനത്തില്‍ സ്‌ഫോടനം നടന്നത്. ആക്രമണത്തില്‍ 360ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: