മാധ്യമപ്രവര്‍കത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് കൊണ്ടുപോകും. വഞ്ചിയൂര്‍ മജിസ്‌ട്രേറ്റിന്റെതാണ് തീരുമാനം.

പരിശോധനക്ക് ശേഷം ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതാണെന്ന് കണ്ടെത്തിയതിനാലാണ് മജിസ്‌ട്രേറ്റിന്റെ തീരുമാനം. സബ്ജയിലേക്കാവും കൊണ്ടുപോകുക.

റിമാന്‍ഡ് തടവിലുള്ള ശ്രീറാമിനെ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ആശുപത്രിയില്‍ കിടത്തി ചികിത്സിക്കുന്നതിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ബഷീറിന്റെ കുടുംബം പരാതിയുമായി രംഗത്തുവരികയും ചെയ്തിരുന്നു.