X
    Categories: indiaNews

കര്‍ണാടകത്തില്‍ വോട്ടെണ്ണല്‍ തുടരുമ്പോള്‍ കോണ്‍ഗ്രസിന് പ്രതീക്ഷ; കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

കര്‍ണാടകത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ കോണ്‍ഗ്രസിന് പ്രതീക്ഷക്ക് വക. ജനതാദളും കോണ്‍ഗ്രസും ചേര്‍ന്നോ കോണ്‍ഗ്രസ് തനിച്ചോ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള സാധ്യത തെളിഞ്ഞു. കോണ്‍ഗ്രസ് 100 അക്കം കടന്നതായാണ് ഫലസൂചനകള്‍. ബി.ജെ.പി ആദ്യം മുതല്‍ക്കുതന്നെ പിന്നിലാണ്. 20 സീറ്റുകളോളമാണ് അവര്‍ കോണ്‍ഗ്രസിനേക്കാള്‍ പിന്നില്‍.
ജനതാദളിന് 20 ല്‍ താഴെ സീറ്റുകളിലാണ് മുന്‍തൂക്കം. കഴിഞ്ഞതവണത്തേതുപോലെ ഏറ്റവും വലിയ കക്ഷിയായി കോണ്‍ഗ്രസ് വിജയിക്കുമെന്നുറപ്പായി.
224 സീറ്റില്‍ 113 സീറ്റ് കിട്ടിയാല്‍ കേവലഭൂരിപക്ഷമായി. ഇതോടെ ദക്ഷിണേന്ത്യയിലെ ഏക തട്ടകമാണ ്ബി.ജെ.പിക്ക് നഷ്ടമാകുന്നത്.

മോദി നേരിട്ട് പ്രചാരണം നയിച്ച തെരഞ്ഞെടുപ്പാണിത്. മറുഭാഗത്ത് രാഹുല്‍ഗാന്ധിയും. ഇതോടെ രാഹുല്‍ഗാന്ധിക്കും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും രാജ്യത്ത് പ്രിയം കൂടുകയാണ്. പാര്‍ട്ടിക്ക് വരും ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പ്രതീക്ഷക്കുള്ള വകയും കര്‍ണാടക നല്‍കുന്നുണ്ട്.

Chandrika Web: