അബുദാബി: എസ്എസ്എല്‍സി പരീക്ഷയില്‍ ഗള്‍ഫിലെ കുട്ടികള്‍
ഇത്തവണയും മികച്ച വിജയം നേടി ശ്രദ്ധേയമായി.
ഇന്ത്യക്കുപുറത്ത് യുഎഇയില്‍ മാത്രമാണ് എസ്എസ്എല്‍സി
പരീക്ഷ നടക്കുന്നത്.
ഇതില്‍ ഭൂരിഭാഗം സ്‌കൂളുകളും ദുബൈ ആസ്ഥാനമായി
പ്രവര്‍ത്തിക്കുന്ന എന്‍ഐ മോഡല്‍ സ്‌കൂളിനുകീഴില്‍
പ്രവര്‍ത്തിക്കുന്നവയാണ്.

യുഎഇയില്‍ ഒമ്പത് സ്‌കൂളുകളിലായി 571 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ഇതില്‍ 561പേരും വിജയിച്ചു. 88 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് വിജയം കരസ്ഥമാക്കിയത്. 15 പേര്‍ ഒമ്പത് വിഷയങ്ങളില്‍ എ പ്ലസ് നേടി.

മുഴുവന്‍ എ പ്ലസ് നേടിയ 88പേരില്‍ 34 പേരും അബുദാബി മോഡല്‍ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണെന്നത് ഇത്തവണയും മോഡല്‍ സ്‌കൂളിന് തലികക്കുറിയായിമാറി.