കണ്ണൂര്‍: കണ്ണൂര്‍ സിറ്റി നീര്‍ച്ചാലില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. നിര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റ് ഫാറൂഖ് ആണ് മരിച്ചത്. രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. രാഷ്ടീയ സംഘര്‍ഷമല്ലെന്ന് പൊലീസ് പറഞ്ഞു. രാവിലെ വാക്കുതര്‍ക്കത്തിനിടയിലാണ് ഫാറൂഖിന് കുത്തേറ്റത്. രക്തമായി റോഡിലൂടെ ഓടുന്നത് ശ്രദ്ധയില്‍പെട്ട പൊലീസാണ് യുവാവിനെ കണ്ണൂര്‍ എ.കെ.ജി ആസ്പത്രിയിലെത്തിച്ചത്. എന്നാല്‍ ഉച്ചയോടെ മരിക്കുകയായിരുന്നു. കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് സിറ്റി വെറ്റിലപ്പള്ളിയിലെ യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.